ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം രണ്ടാഴ്ചയ്ക്കകം പൂർണതോതിൽ ആക്കാൻ ആലോചന. അത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കോറോണ പ്രതിരോധത്തിനായുള്ള ഉന്നതാധികാര സമിതി അടുത്ത ദിവസം ആരോഗ്യ അധികൃതരുമായി ചർച്ച നടത്തും.

ആരോഗ്യ അധികൃതരുടെ നിലപാടിന് അനുസരിച്ചാകും തീരുമാനം. പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള ആരോഗ്യ സ്ഥിതിഗതികൾ യോഗം വിലയിരുത്തും. അതേസമയം വാക്സീൻ എടുക്കാതെ കുവൈത്തിൽ പ്രവേശിക്കുന്ന 18ൽതാഴെ പ്രായമുള്ള കുട്ടികൾ ഒരാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ വ്യക്തമാക്കി.

കുട്ടികളുടെ സുരക്ഷ പരിഗണിച്ച് രക്ഷിതാക്കളിൽ ഒരാൾക്കും കുട്ടിയോടൊപ്പം കഴിയാൻ അനുവദിക്കും. രാജ്യത്ത് കോവിഡ് സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലുള്ള ഗണ്യമായ വർധന ആരോഗ്യമേഖലയിൽ നല്ല പ്രതീക്ഷ നൽകുന്നുവെന്നും അധികൃതർ പറഞ്ഞു. റിക്കവറി റേറ്റ് കഴിഞ്ഞ ദിവസം 99.02% ആയി. ഈ വിഷയത്തിൽ ഗൾഫിൽ രണ്ടാംസ്ഥാനത്താണ് കുവൈത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com