ADVERTISEMENT

സലാല∙ ടൂര്‍ ഓഫ് സലാല ഇന്ന് (ചൊവ്വ) ആരംഭിക്കും. നാലു ഘട്ടങ്ങളിലായാണ് ഇത്തവണ ടൂര്‍ ഓഫ് സലാല സംഘടിപ്പിക്കുന്നത്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള 150 സൈക്ലിംഗ് താരങ്ങള്‍ ഇത്തവണ പങ്കെടുക്കും.

15 ടീമുകളായാണ് 150 താരങ്ങള്‍ അണിനിരക്കുന്നത്. 10 ടീമുകള്‍ ഒമാനില്‍ നിന്നും അഞ്ച് ടീമുകള്‍ ഇതര ജിസിസി രാജ്യങ്ങളില്‍ നിന്നും ആയിരിക്കുമെന്നു സംഘാടകര്‍ പറഞ്ഞു.

_DSC0679.JPG

 

ഇന്ന് ആറു കിലോമീറ്റര്‍ മത്സരം അരങ്ങേറും. സുല്‍ത്താന്‍ ഖാബൂസ് യൂത്ത് കോംപ്ലക്സില്‍ നിന്ന് ആരംഭിച്ച് അല്‍ നഹ്ദ ടവറില്‍ അവസാനിക്കും. ബുധനാഴ്ച സംഹറമില്‍ നിന്ന് ആരംഭിച്ച് മുഗൈസില്‍ ബീച്ച് വരെയുള്ള 106 കിലോമീറ്ററാണ് മത്സരം. വ്യാഴാഴ്ച അല്‍ ബലീദ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ നിന്നാരംഭിച്ചു ഖൈറൂന്‍ ഹെര്‍തിയില്‍ (101 കിലോമീറ്റര്‍) അവസാനിക്കും.

 

അവസാന ദിനമായ വെള്ളിയാഴ്ച താഖ കോട്ടയില്‍ നിന്ന് ആരംഭിച്ച് അല്‍ സആദ സ്പോര്‍ട്സ് കോംപ്ലക്സില്‍ അവസാനിക്കും. വിവിധ വിഭാഗങ്ങളിലായി 7,785 റിയാല്‍ സമ്മാന തുക നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com