ADVERTISEMENT

റിയാദ്∙ സൗദിയിൽ സ്വകാര്യ സ്കൂളുകളിൽനിന്ന് 3 ലക്ഷത്തോളം കുട്ടികൾ പിൻവാങ്ങിയതോടെ വിദേശ, സ്കൂളുകൾ പ്രതിസന്ധിയിൽ. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം 200ഓളം സ്കൂളുകൾ അടച്ചിരുന്നു.

വിദ്യാർഥികളുടെ എണ്ണക്കുറവ് അനുഭവപ്പെടുന്ന ഏതാനും സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിലിയാണ്. കോവിഡിനു മുൻപ് 1700 സ്വകാര്യ, രാജ്യാന്തര സ്കൂളുകളിലായി 10.8 ലക്ഷം വിദ്യാർഥികൾ പഠിച്ചിരുന്നു.

ഇപ്പോൾ അത് 7.5 ലക്ഷമായി കുറഞ്ഞു. ജോലി നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങൾ രാജ്യം വിട്ടതാണ് വിദ്യാർഥികളുടെ എണ്ണം കുറയാനിടയാക്കിയത്. കെജി മുതൽ സെക്കൻഡറി തലം വരെയുള്ള ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥികൾ ഇതിൽ ഉൾപ്പെടും.

English Summary: 300,000 students withdraw from Saudi private schools.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com