ADVERTISEMENT

ഉമ്മുൽഖുവൈൻ ∙ 'ആസാദി കാ അമൃത് മഹോത്സവ്'  എന്ന പേരിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടിയിൽ നൂറിലേറെ തൊഴിലാളികൾ പങ്കെടുത്തു.

കോൺസൽ ജനറൽ ഡോ. അമൻ പുരി,  ലേബർ കോൺസൽ താദു മാമു എന്നിവർ തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിക്കുകയും പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അസോസിയേഷനിൽ കോൺസൽ ജനറൽ വൃക്ഷത്തൈ നട്ടു. സമ്മാന വിതരണവും ഉണ്ടായിരുന്നു.

സമ്മേളനം ഡോ.  അമൻ പുരി  ഉദ്ഘാടനം ചെയ്തു.  അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. സുൾഫിക്കർ, ആർ. കെ.നായർ, ജനറൽ സെക്രട്ടറി മുഹമ്മദ് മൊഹിദീൻ, സനൽ തിരുവട്ടൂർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com