ADVERTISEMENT

ദുബായ് ∙ യുഎഇയിലെ വിവിധ മേഖലകളിൽ പുലർച്ചെ മഞ്ഞും ഉച്ചകഴിഞ്ഞ് മഴയും. അബുദാബി, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ മേഖലകളിൽ പുലർച്ച മൂടൽമഞ്ഞിനെ തുടർന്നു ദൂരക്കാഴ്ച കുറഞ്ഞു.

ചിലയിടങ്ങളിൽ രാവിലെ എട്ടരയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. അതേസമയം ഷാർജ ഫിലി, മദാം, മലീഹ, ഫുജൈറ മലയോരമേഖലകൾ എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് മഴ പെയ്തു.

ചില പ്രദേശങ്ങളിൽ ശക്തമായിരുന്നു. ദുബായിൽ ഇന്നലെ പകൽ ചൂടു കൂടുതലായിരുന്നു. അന്തരീക്ഷ ഈർപ്പവും ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com