ADVERTISEMENT

അബുദാബി ∙ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അബുദാബിയിലെ റിയാദ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. അബുദാബി മുനിസിപ്പാലിറ്റി അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സഹി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. അബുദാബി നഗര പ്രാന്തപ്രദേശമായ റിയാദ് സിറ്റിയിലെ പുതിയ വാണിജ്യ സമുച്ചയമായ കോർട്ട് യാർഡ് മാളിലാണ് 40,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. 

ഗ്രൂപ്പിന്റെ ആഗോള തലത്തിലുള്ള 214-മത് ഹൈപ്പർ മാർക്കറ്റാണിത്. ഗ്രോസറി, ഫ്രഷ് ഉൽപ്പന്നങ്ങൾ, പഴം പച്ചക്കറികൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിശാലമായ ശേഖരം സജ്ജീകരിച്ചിട്ടുണ്ട്. വിവിധ റീടെയില്‍ സ്ഥാപനങ്ങള്‍, റസ്റ്ററന്റുകള്‍ എന്നിവയും സമുച്ചയത്തിൽ ഉൾപ്പെടുന്നു. 

lulu-new-hypermarket-in-riyadh-city1

റിയാദ് സിറ്റിയിലെയും സമീപ പ്രദേശങ്ങളിലുമുള്ള താമസക്കാർക്ക് ഏറ്റവും മികച്ചതും ആധുനികവുമായ രീതിയിലുള്ള ഹൈപ്പർ മാർക്കറ്റ് ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. റസിഡന്‍ഷ്യല്‍ കമ്യൂണിറ്റികളിലെ ഉപഭോക്താക്കൾക്ക് ആയാസ രഹിതമായി ഉന്നത നിലവാരമുള്ള ഷോപ്പിങ് സൗകര്യം ഒരുക്കുന്നതില്‍ തങ്ങള്‍ ഏറെ ശ്രദ്ധാലുക്കളാണെന്നും യൂസഫലി പറഞ്ഞു.   

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, സിഇഒ സൈഫി രൂപാവാല, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com