ADVERTISEMENT

ദുബായ് ∙ എക്സ്പോ 2020 നെക്കുറിച്ചു അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്താനും വ്യവസായ സംരംഭങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അവലോകനം പങ്കിടാനും ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് വകുപ്പ്  (ദുബായ് ടൂറിസം) ഓഹരി ഉടമകൾക്കും പങ്കാളികൾക്കുമായി വെർച്വൽ ഫോറം നടത്തി.  

ദുബായ് ടൂറിസം തങ്ങളുടെ പങ്കാളികളുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ഒക്ടോബർ 1 ന് ആരംഭിക്കുന്ന ഈ മേഖലയിലെ ആദ്യത്തെ വേൾഡ് എക്സ്പോയ്ക്ക് മുന്നോടിയായി വ്യവസായ മേഖല ശക്തമാക്കുന്നതിനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.  നൂതന സവിശേഷതകൾ, വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, ഇവന്റുകൾ, വിനോദം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളെക്കുറിച്ച് എക്സ്പോ 2020 മാർക്കറ്റ് സ്ട്രാറ്റജി ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് സുമതി രാമനാഥൻ വിശദീകരിപ്പിച്ചു. ടിക്കറ്റ് വില,  വേദിയിലെ ഗതാഗതം, രാജ്യാന്തര മാനദണ്ഡങ്ങളനുസരിച്ചുള്ള ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയും ചർച്ചാ വിഷയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com