ADVERTISEMENT

അബുദാബി∙ യുഎഇയിൽ ചില പൊതു സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാൽ 2 മീറ്റർ അകലം പാലിക്കുന്നത് തുടരും. കോവിഡ് വ്യാപന തോത് ഗണ്യമായി കുറഞ്ഞതും വാക്സീൻ 100 ശതമാനത്തിലേക്കു അടുക്കുന്നതുമാണ് കൂടുതൽ ഇളവിനു പ്രചോദനം.

മറ്റു പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്നും വൈറസിനെ അകറ്റുന്നതിൽ മാസ്കിന് വലിയ പങ്കുണ്ടെന്നും ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി പറഞ്ഞു. 2020 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം കോവിഡ് വ്യാപന തോത് 60% കുറഞ്ഞിരുന്നു. യുഎഇയിൽ ഇതുവരെ 92% പേരും ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവരാണ്. 2 ഡോസ് വാക്സീൻ പൂർത്തിയാക്കിയവർ 81% പേർ വരും.

മാസ്ക് നിർബന്ധമല്ലാത്ത ഇടങ്ങൾ

∙പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ.

∙സ്വകാര്യവാഹനങ്ങളിൽ കുടുംബാംഗങ്ങൾ മാത്രം സഞ്ചരിക്കുമ്പോൾ.

∙നീന്തൽകുളത്തിലും ബീച്ചിലും കുളിക്കുമ്പോൾ.

∙ അടച്ചിട്ട മുറികളിൽ തനിച്ചാകുമ്പോഴും ബാർബർ ഷോപ്പിലും ബ്യൂട്ടി സലൂണുകളിലും മെഡിക്കൽ സെന്ററുകളിലും ക്ലിനിക്കുകളിലും പരിശോധനയ്ക്കു ഹാജരാകുമ്പോഴും  മാസ്ക് വേണ്ട.

English Summary: Mask is not mandatary in some places in UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com