ADVERTISEMENT

അജ്മാന്‍ ∙ അജ്‌മാൻ അൽ അമീർ സ്‌കൂള്‍ ഒാൺലൈനായി സംഘടിപ്പിക്കുന്ന ദ്വിദിന കലാമത്സരങ്ങൾ ഇന്നും നാളെയും(സെപ്റ്റംബർ 22, 23) നടക്കും. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വിവിധ ഇനങ്ങളിലായാണ് മത്സരങ്ങൾ.

ഒന്നു മുതൽ മൂന്നു വരെ കിഡ്ഡീസ്, നാലും അഞ്ചും  സബ് ജൂനിയർ, ആറ് മുതൽ എട്ട് വരെ ജൂനിയേഴ്‌സ്, ഒൻപത് മുതൽ പന്ത്രണ്ട് വരെ സീനിയേഴ്‌സ് എന്നീ വിഭാഗങ്ങളിലായി നൂറുകണക്കിന് കുട്ടികളാണ്  മാറ്റുരയ്ക്കുന്നത്. 

കരിക്കുലം ഹെഡ് ലത വാരിയറാണ് കലോത്സവം കോഒാർഡിനേറ്റ് ചെയ്യുന്നത്. പ്രിൻസിപ്പൽ എസ്. ജെ. ജേക്കബ്, വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അക്കാദമിക് കോ ഒാർഡിനേറ്റർ സൈഫുദ്ദീൻ ഹംസ എന്നിവർ നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com