ADVERTISEMENT

ദോഹ∙സയൻസ് ഒളിംപ്യാഡ് ഫൗണ്ടേഷന്റെ മത്സര പരീക്ഷയിൽ  ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂളിൽ  റാങ്കുകളുടെ തിളക്കം.

32 രാജ്യങ്ങളിൽ നിന്നായി 56,000ത്തോളം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഇംഗ്ലിഷ് ഒളിംപ്യാഡ് വിഭാഗത്തിൽ ദോഹ മോഡേൺ ഇന്ത്യൻ സകൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഹമ്മദ് റാസ സയീദ്  ഒന്നാം റാങ്കും മൂന്നാം ക്ലാസ് വിദ്യാർഥിനി സാനിയ മെഹ്ത മൂന്നാം റാങ്കും കരസ്ഥമാക്കി.

റാങ്കുകൾക്ക് പുറമേ സോണൽ വിഭാഗത്തിൽ സ്‌കൂളിലെ 20 വിദ്യാർഥികൾ ഗോൾഡ് മെഡലുകളും നേടി. സ്‌കൂളിന് അപൂർവ നേട്ടങ്ങൾ സമ്മാനിച്ച വിദ്യാർഥികളെ താലിബ് ഗ്രൂപ്പ് സ്‌കൂൾ ഡയറക്ടർ ജയശങ്കർ പിള്ള, പ്രിൻസിപ്പൽ പദ്മിനി വെങ്കടേഷ്, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com