ADVERTISEMENT

മനാമ∙ ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന  ദി ഐലൻ‍ഡ് എന്ന നാടകം അവതരണത്തിനായി തയാറെടുക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തുണ്ടായ ജീവിതസാഹചര്യങ്ങളെയും രാഷ്ട്രീയ സാമൂഹ്യ മാനുഷിക മൂല്യങ്ങളെയും ചൂണ്ടികാണിക്കുകയാണു നാടകം.

 

 വിഷ്ണു നാടകഗ്രാമം  ആണ് നാടകം സംവിധാനം  ചെയ്തിരിക്കുന്നത്.  നാടകം  മലയാളത്തിലേക്കു  മൊഴി മാറ്റം ചെയ്തത്  സ്കൂൾ ഓഫ് ഡ്രാമയിൽ പ്രഫസർ ആയ ഡോ ഷിബു  എസ് കൊട്ടാരം ആണ്. ബഹ്റൈനിൽ നിന്നുമുള്ള നാടക പ്രവർത്തകരാണ് അരങ്ങിലും അണിയറയിലും അണിനിരക്കുന്നത്.

 

വ്യത്യസ്തമായ  രീതിയിൽ  ആണ് നാടക അവതരണം നടക്കുന്നത്. ബഹ്ൈറനിലെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതിനാൽ ക്ഷണിക്കപ്പെട്ട 30 പേരിൽ കുറഞ്ഞ പരിമിതമായ പ്രേക്ഷകർക്ക്‌ മുന്നിലായിരിക്കും സെപ്റ്റംബർ 29, 30 എന്നീ ദിവസങ്ങളിൽ നാടക അവതരണം നടത്തുന്നതെന്നും ശേഷം മറ്റു നാടകാസ്വാദകർക്കായി സമാജം ഫെയ്സ്ബുക്ക്‌ പേജ് വഴിയും പ്രദർശിപ്പിക്കുമെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗ്ഗീസ്‌ കാരക്കൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരി (39283875), സ്കൂൾ ഓഫ്‌ ഡ്രാമ കൺവീനർ വിനോദ്‌ വി ദേവൻ (39189154) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com