ADVERTISEMENT

ദോഹ∙ ഖത്തറിന്റെ സമുദ്ര വ്യാപാരത്തിന് ആക്കം കൂട്ടുന്ന ഹമദ് തുറമുഖത്തെ കണ്ടെയ്‌നർ ടെർമിനൽ രണ്ടിൽ 5 ജി ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കി.

മധ്യപൂർവ ദേശത്ത് 5 ജി ലഭ്യമാകുന്ന ആദ്യ തുറമുഖമെന്ന ഖ്യാതിയും ഹമദ് തുറമുഖത്തിന് സ്വന്തമായി. 

5 ജി വിന്യാസത്തിന്റെ ഒന്നാം ഘട്ടമാണ് പൂർത്തിയായത്. ഒന്നാം ഘട്ടത്തിൽ 5,71,000 ചതുരശ്ര മീറ്ററിലാണ് 5 ജി ഇന്റർനെറ്റ് ശൃംഖല നടപ്പാക്കിയത്. കണ്ടെയ്‌നർ ടെർമിനൽ രണ്ടിൽ ഇനി മുതൽ ഓൺലൈൻ പ്രവർത്തനങ്ങൾ വേഗത്തിലാകും.

ഖത്തറിന്റെ ടെലികോം സേവന ദാതാക്കളായ ഉറീഡുവാണ് 5 ജി സൗകര്യം നടപ്പാക്കിയത്. രാജ്യത്തിന്റെ പാർപ്പിട മേഖലകളിലെല്ലാം 5 ജി ഇന്റർനെറ്റ് ആണ്.

English Summary : Hamad Port becomes first 5G-enabled seaport in Middle East

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com