ADVERTISEMENT

ദോഹ∙ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെ (ഐഎസ്‌സി) സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ അലി ഇന്റർനാഷനൽ എഫ്‌സി ജേതാക്കൾ. സിഎൻഎക്യൂ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ സിറ്റി എക്‌സ്‌ചേഞ്ച് എഫ്‌സിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി. ലീഗ്, നോക്കൗട്ടായി നടന്ന സെവൻസിൽ 32 ടീമുകൾ പങ്കെടുത്തു. 11 ഗോളുകൾ നേടിയ ഒറിക്‌സ് കാസർഗോഡിന്റെ അൽഫസ് ആണ് ടോപ് സ്‌കോറർ. ക്യുഡിസിയുടെ ആഷിഖ് ആണു മികച്ച ഗോൾകീപ്പർ.

സിറ്റി എക്‌സ്‌ചേഞ്ചിന്റെ അഘിൻ മികച്ച ഡിഫൻഡർ, മികച്ച കളിക്കാരനായി അലി ഇന്റർനാഷനലിന്റ അജൻ, മികച്ച എമർജിങ് താരമായി ഒഎൽഇ എഫ്‌സിയുടെ സൽമാൻ എന്നിവരെയും തിരഞ്ഞെടുത്തു. സമാപന ചടങ്ങിൽ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ അറ്റ്‌ല മോഹൻ, ഐഎസ്‌സി പ്രസിഡന്റ് ഡോ.മോഹൻ തോമസ്, സിറ്റി എക്‌സ്‌ചേഞ്ച് ഓപ്പറേഷനൽ മാനേജർ ഷാനിബ് എന്നിവർ വിജയികൾക്ക് ട്രോഫിയും ക്യാഷ് പുരസ്‌കാരവും നൽകി. ഐഎസ്‌സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്തും ഡോ.മോഹൻ തോമസും ചേർന്ന് ഐഎസ്‌സി അംഗത്വ ക്യാംപെയ്‌നും ഉദ്ഘാടനം ചെയ്തു. 25 പുതിയ അപേക്ഷകൾ ഐഎസ്‌സി കോ-ഓർഡിനേറ്റിങ് ഓഫിസർ കൂടിയായ ക്യാപ്റ്റൻ അറ്റ്‌ല മോഹന് കൈമാറി.

ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ ഇന്റർനാഷനൽ റിലേഷൻസ് മേധാവി മുഹമ്മദ് ഖാലിദ് ഫക്രു, പ്രൊജക്ട് മാനേജർ സെർജിയോ ബ്രാവോ, ഖത്തർ ചാരിറ്റി പ്രതിനിധി ഖാലിദ് ഫക്രു, സിഎൻഎക്യൂ കോളേജ് പ്രതിനിധികളായ ഡോ.മൊത്തന്ന അൽ ഖുബൈസി (ഇൻസ്റ്റിറ്റിയൂഷനൽ എക്‌സലൻസ് ഡയറക്ടർ), അന്തോണി മാർട്ടിൻ (സ്‌പോർട്‌സ്-വെൽനസ് മേധാവി), ബിജു കോശി (ഫെസിലിറ്റീസ് മാനേജർ ), കീഗൻ വാക്കർ (കമ്യൂണിറ്റി-ആക്‌സിലറി സർവീസസ് സൂപ്പർവൈസർ), ഐഎസ്‌സി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com