ADVERTISEMENT

ദുബായ്∙ വീട്ടുജോലിക്കാർക്കും ആയമാർക്കും പിന്നാലെ ആർടിഎ ബസ്-ടാക്സി ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും എക്സ്പോയിൽ സൗജന്യ പ്രവേശനം അനുവദിച്ചു. ഹോട്ടൽ, റസ്റ്ററന്റ്, കഫെറ്റീരിയ തൊഴിലാളികൾക്ക് ഈ മാസം  എക്സ്പോ സൗജന്യമായി കാണാം.

എക്സ്പോ ഓഫിസിൽ നേരിട്ടെത്തി മതിയായ രേഖകൾ ഹാജരാക്കിയാൽ ടിക്കറ്റ് ലഭിക്കും.  ആർടിഎ ബസ്, ടാക്സി ഡ്രൈവർമാർ തിരിച്ചറിയൽ കാർഡും താമസവീസയും കാണിച്ചാൽ 6 മാസത്തെ മേളയിൽ ഒരു ദിവസം പ്രവേശനാനുമതി നൽകും. നിർമാണ തൊഴിലാളികൾക്ക് സൗജന്യമായി സന്ദർശിക്കാൻ പ്രത്യേക സംവിധാനമൊരുക്കി. എക്സ്പോ സൈറ്റിൽ ജോലി ചെയ്തവർ അടക്കമുള്ളവർക്ക് വിവിധ സംഘങ്ങളായി സന്ദർശനം നടത്താം.

ഇതിന് ഒരാൾക്ക് ഒരു ദിർഹം വീതം അതത് കമ്പനികൾ നൽകണം. 3.5 ലക്ഷത്തിലേറെ തൊഴിലാളികൾക്ക് അവസരം ലഭിക്കും. വീട്ടുജോലിക്കാർ, കുട്ടികളെ നോക്കുന്ന ആയമാർ എന്നിവർ താമസ വീസയും ജോലിയും തെളിയിക്കുന്ന രേഖ കാണിച്ചാൽ സൗജന്യ പ്രവേശനം അനുവദിക്കും. സന്ദർശന വേളയിൽ എക്സ്പോയിലെ പ്രധാന ഓഫിസിൽ  നിന്ന് ടിക്കറ്റ് എടുക്കണം.

ഓൺലൈനിൽ ലഭ്യമല്ല. വീട്ടുടമയ്ക്കൊപ്പം അല്ലെങ്കിലും ഇവർക്ക് പ്രവേശനം നൽകുമെന്ന് സംഘാടകർ അറിയിച്ചു. എത്രതവണ വേണമെങ്കിലും സന്ദർശനം നടത്താം. 60 വയസ്സിനു മുകളിലുള്ളവർ, 18 വയസ്സിൽ താഴെയുള്ളവർ, വിദ്യാർഥികൾ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്കും പ്രവേശനം സൗജന്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com