'മിര്‍ദിഫ് പാര്‍ക്ക് വേ': പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് യൂണിയന്‍ കോപ്
Mail This Article
ദുബായ് ∙ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്, ചെറുകിട, ഇടത്തരം സ്വദേശി നിക്ഷേപകര്‍ക്കായി 'മിര്‍ദിഫ് പാര്‍ക്ക് വേ' എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശി യുവാക്കള്‍ക്കു വ്യാണിജ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും അവരുടെ നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള പിന്തുണയുമാണ് ഈ ദേശീയ പദ്ധതിയിലൂടെ യൂണിയന്‍കോപ്പ് ലക്ഷ്യമിടുന്നത്.
യൂണിയൻ കോപിന്റെ വാണിജ്യ കേന്ദ്രമായ 'ഇത്തിഹാദ് മാളിന്' സമീപമുള്ള 2,62,607 ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന 34 ഫുഡ് ട്രക്കുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. വിവിധ രാജ്യക്കാരും വിവിധ രുചികള്‍ ഇഷ്‍ടപ്പെടുന്നവരുമായ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍. അധികൃതരില്‍ നിന്ന് ആവശ്യമായ അനുമതികള്‍ ലഭിച്ച ശേഷം ഇത്തരത്തിലുള്ള മൂന്നു പദ്ധതികള്‍ കൂടി ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. വിപണിയിലെ വാടക മൂല്യത്തില്‍ 50 ശതമാനം വരെ ഇളവ്
സംയോജിത സേവനങ്ങള്‍ നല്‍കുന്ന നിക്ഷേപ പദ്ധതികളുടെ ഒരു സമാഹരണമായി 'മിര്‍ദിഫ് പാര്‍ക്ക് വേ' എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങാന്‍ യൂണിയന്‍കോപ് തീരുമാനിച്ചതായി സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. മേഖലയിലും ദുബായിലും ഇത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്.
'സ്വദേശികള്‍ക്കുള്ള അസുലഭ അവസരം'
തങ്ങളുടെ പദ്ധതികള്‍ തുടങ്ങാനും വാണിജ്യ നിക്ഷേപ ലോകത്തേയ്ക്ക് കടക്കാനും സ്വദേശികള്‍ക്ക് ലഭിക്കുന്ന അസുലഭ അവസരമായിരിക്കും 'മിര്‍ദിഫ് പാര്‍ക്ക് വേ' . ചെറുകിട - ഇടത്തരം സ്ഥാപനങ്ങളുടെ ഉടമകളായ സ്വദേശികള്‍ക്ക് ഇവിടെ 34 അവസരങ്ങളാണുണ്ടാവുക. കോഫി ഷോപ്പുകള്‍, സ്‍നാക്സ്, ഗ്രില്‍സ്, ബര്‍ഗര്‍, പാസ്‍ത, മധുരപലഹാരങ്ങള്‍, വിവിധ തരത്തിലുള്ള ജ്യൂസുകള്‍ എന്നിങ്ങനെയായിരിക്കും അവസരങ്ങൾ. രാജ്യത്തെ നിക്ഷേപത്തെ പിന്തുണയ്‍ക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു ദേശീയ പദ്ധതിയായി 'മിര്‍ദിഫ് പാര്‍ക്ക് വേ' കണക്കാക്കപ്പെടും. ഒപ്പം ഇവിടെ നിന്നു ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഒരു മാതൃകയും ദേശീയ, രാജ്യാന്തര തലത്തിലുള്ള വളര്‍ച്ചയും സാമ്പത്തിക നവോഥാനവുമായിരിക്കും ഈ പദ്ധതി.
ഇത്തിഹാദ് മാളിന് സമീപം അല്‍ ഖവാനീജ് സ്‍ട്രീറ്റിന്അഭിമുഖമായിട്ടായിരിക്കും ഇതു നിലകൊള്ളുക. റോഡിലേയ്ക്കുള്ള പ്രവേശന സൗകര്യം, സുഗമമായ സഞ്ചാര സൗകര്യം, ആവശ്യത്തിന് പാര്‍ക്കിങ് സ്ഥലം എന്നിവയ്‍ക്കു പുറമെ, സന്ദര്‍ശകര്‍ക്ക് ആവശ്യമായ സേവനങ്ങളും ലഭ്യമാക്കുന്നു.
English Summary : Union Coop launches ‘Mirdif Park Way’ investment destination