ചുവപ്പ് സിഗ്നൽ മറികടന്നാൽ കടുത്ത നടപടി

SHARE

അബുദാബി ∙വാഹനങ്ങൾ ചുവപ്പ് സിഗ്നൽ മറികടന്നാൽ പിഴയും ബ്ലാക് പോയിന്റും ഉൾപ്പെടെയുള്ള കടുത്ത നടപടികളുണ്ടാകുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. ആകെ 51,000 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക് പോയിന്റുമാണ് ശിക്ഷ. 1,000 ദിർഹം പിഴ ചുമത്തിയശേഷം വാഹനം 30 ദിവസത്തേക്കു പിടിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. ഇതിന് 50,000 ദിർഹം ഈടാക്കുന്നതിനു പുറമേ  6 മാസത്തേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യും. മുഴുവൻ തുകയും 3 മാസത്തിനകം അടയ്ക്കുകയും വേണം.

English Summary : Dh51,000 fine, 12 black points for jumping red light

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA