റഹ്മാന്റെ ഫിർദോസ് ഓർക്കസ്ട്രയുടെ ആദ്യ അവതരണം ഇന്ന് എക്സ്പോ വേദിയിൽ

rahman-firdous
SHARE

ദുബായ്∙ വനിതാ സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി എ.ആർ റഹ്മാൻ രൂപീകരിച്ച ഫിർദോസ് ഓർക്കസ്ട്ര ഇന്ന് ആദ്യമായി എക്സ്പോ വേദിയിൽ സംഗീതം അവതരിപ്പിക്കും. എക്സ്പോയിലെ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ടാണ് അവതരണം.

ജൂബിലി പാർക്കിൽ രാത്രി ഏഴിന് ആരംഭിക്കുന്ന സംഗീത നിശയിൽ റഹ്മാൻ ചിട്ടപ്പെടുത്തിയ സംഗീതത്തിന് പുറമേ ബഹിരാകാശവുമായി ബന്ധപ്പെട്ടതും പാശ്ചാത്യ ക്ലാസിക്കലുകളും ഉണ്ടാകും. 23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരാണ് ഫിർദോസ് ഓർക്കസ്ട്രയിലുള്ളത്. 16 മുതൽ 51 വയസ്സുവരെയുള്ളവർ സംഘത്തിലുണ്ട്. യാസ്മിന സബയാണ് ഓർക്കസ്ട്ര നയിക്കുക. 2001: എ സ്പേസ് ഒഡീസി, സ്റ്റാർ വാർസ്, ഇടി അഡ്വഞ്ചേഴ്സ് ഓൺ എയർത്ത് എന്നീ ചലച്ചിത്രങ്ങളിലെ പാട്ടുകളും കാൾ ജെൻകിൻസിന്റെ പല്ലാഡിയോ, ബിഥോവന്റെ സിംഫണി നമ്പർ 5 എന്നിവയും റഹ്മാൻ ചിട്ടപ്പെടുത്തിയ ഹുമാനിറ്റസ് പ്രൂർസിസ്മസ് അൽ അമൽ എന്ന സംഗീതവും ഒരുമണിക്കൂർ നീളുന്ന പരിപാടിയിൽ അവതരിപ്പിക്കും. കുറച്ച് ഇരിപ്പിടങ്ങൾ മാത്രം ഉള്ളതിനാൽ ആദ്യം എത്തി സ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും എക്സ്പോ അധികൃതർ അറിയിച്ചു.

English Summary :  All-female Firdaus Orchestra by A R Rahman performs At Dubai Expo 2020 today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA