ട്വന്റി 20 ലോകകപ്പ്: ബയോബബിൾ ചുമതല വിപിഎസ് ഗ്രൂപ്പിന്

SHARE

ദുബായ്∙ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള ബയോ ബബിൾ ചുമതല യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്. 

പന്ത്രണ്ട് ബയോ ബബിളുകളിലായി കളിക്കാരടക്കം 2,200 അംഗങ്ങളാണുണ്ടാവുക. രണ്ടു വർഷത്തിനിടെ ഒരു കായിക മത്സരത്തിനായി ഇത്രയും വലിയ ബയോ ബബിൾ യുഎഇയിൽ ആദ്യമാണെന്നും ഇരുപതിനായിരത്തിലധികം ആർടിപിസിആർ ടെസ്റ്റുകൾ നടത്തേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. 16 ടീമുകൾ, ബിസിസിഐ, ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഉദ്യോഗസ്ഥർ, കളിക്കാരുടെ കുടുംബാംഗങ്ങൾ, സംപ്രേഷണ സംഘം,  ആരോഗ്യപ്രവർത്തകർ തുടങ്ങിയവരടക്കമാണ് 2200 പേർ.  ബുർജീൽ ആശുപത്രികളിൽ നിന്നുള്ള 100 അംഗ മെഡിക്കൽ സംഘമുണ്ടാകും. കോവിഡ് ബാധ ഒഴിവാക്കാൻ കർശന ചട്ടങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 9 ഹോട്ടലുകളിലായി പന്ത്രണ്ട് ബയോ ബബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ദുബായിൽ ഏഴും അബുദാബിയിൽ 5 എണ്ണവുമുണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ 20-30 മിനിറ്റിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കാൻ റാപ്പിഡ് ആർടി പിസിആർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 2,000 പിസിആർ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ട്. ആറു മണിക്കൂറിനകം ഫലം ലഭ്യമാകും. 

ബയോബബ്ൾ ചുമതല വിശ്വാസപൂർവം ഏൽപ്പിച്ചതിന് ഐസിസി, ബിസിസിഎ, ഇസിബി നേതൃത്വത്തിന് വിപിഎസ് ഹെൽത്ത്കെയർ ദുബായ് ആൻഡ് നോർതേൺ എമിറേറ്റ്സ് സിഇഒ ഡോ. ഷാജിർ ഗഫാർ നന്ദി അറിയിച്ചു. ഐപിഎൽ ബയോബബിൾ ചുമതലയും മലയാളി പ്രവാസി വ്യവസായി ഡോ.ഷംഷീർ വയലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത് കെയറിനായിരുന്നു.

English Summary: BCCI appoint UAE-based VPS Healthcare to monitor bio-bubble at T20 WC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA