‘യു.എ.ഇയുടെ സമഭാവന ലോകത്തിന് മാതൃക’

dubai-kmcc
യുഎഇ സുവർണ ജൂബിലിയുമായി ബന്ധപ്പെട്ട് കെഎംസിസി നടത്തുന്ന അൻപതിന പരിപാടികളുടെ സ്വാഗതസംഘം കൺവൻഷൻ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
SHARE

ദുബായ്∙യു.എ.ഇയുടെ സമഭാവന നിലപാട് ലോകത്തിനു മാതൃകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ.  യുഎഇ സുവർണ ജൂബിലി ദിനാഘോഷവുമായി ബന്ധപ്പെട്ട് കെഎംസിസി നടത്തുന്ന അൻപത് പരിപാടികളുടെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തിന്റെ ജീവിതത്തിനും സ്വപ്നങ്ങൾക്കും ചിറകുനൽകിയ നാടാണ് യു എ ഇയെന്നും ആഘോഷങ്ങളിൽ പങ്കാളികളാവാൻ ഇന്ത്യൻ സമൂഹത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ഉപ കമ്മിറ്റികൾക്കും സ്വാഗത സംഘം കൺവൻഷൻ രൂപം നൽകി.ഭാരവാഹികളായ പി.കെ ഇസ്മായിൽ , ഹംസ തൊട്ടി, അഡ്വ. സാജിദ് ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം,  റയീസ് തലശേരി മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെർക്കള , ആർ ഷുക്കൂർ അശ്റഫ് കൊടുങ്ങല്ലൂർ, അഡ്വ. ഇബ്രാഹിം ഖലീൽ, കെ.പി.എ സലാം, മജീദ് മണിയോടൻ, നിസാം കൊല്ലം, ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റി , ഫറൂഖ് പട്ടിക്കര എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA