ADVERTISEMENT

ഷാർജ ∙ നവംബർ മൂന്നു മുതൽ 13 വരെ എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന ‘നിഴലുകൾ ഇല്ലാത്ത മൂന്ന് ദിനങ്ങൾ’ എന്ന നോവലിനെക്കുറിച്ച് പ്രവാസിയും കൊച്ചി ഇടപ്പള്ളി സ്വദേശിയുമായ ജോജോ ആന്റണി എഴുതുന്നു:

തെളിവുള്ള ഒരു സായാഹ്നത്തിൽ കടൽക്കരയിലൂടെ നടക്കുന്നത്ര സ്വാഭാവികമായാണ് ഈ നോവലിലേയ്ക്ക് ഞാൻ എത്തിച്ചേർന്നത്. ഓർമകൾ, അവ നടന്നതിനെ കുറിച്ചോ, നടക്കാനിരിക്കുന്നതിനെ കുറിച്ചോ, നടക്കാനാവാത്തവയെ കുറിച്ചോ ആകട്ടെ, എഴുത്തിലേയ്ക്ക് എത്തപ്പെടുന്നത് അത്രമാത്രം സ്വാഭാവികം. 1910 ൽ പൈലപ്പൻ എന്ന മനുഷ്യന്റെ ജനനം. 2019 ൽ റോയ് എന്ന മനുഷ്യന്റെ മരണം. ഈ രണ്ട് സംഭവങ്ങൾക്കിടയിലെ നൂറ്റിയൊൻപതുവർഷങ്ങളിൽ ഒരു കുടുംബത്തിൽ നടന്ന ചുരുക്കം ചില സംഭവങ്ങളെ പിന്തുടരുകയാണ് ഈ നോവൽ. ഈ കഥയുടെ ഇടയിൽ പെട്ടുപോകുന്നത് നാല് തലമുറകളാണ്, അവരുടെ ചില പ്രയാസങ്ങളാണ്. എന്റെ മുൻ നോവലുകളായ അതിനുശേഷം രോഗീലേപനം, നിശ്ചലം ഒരു കിടപ്പുമുറി എന്നിവയുടെ പ്രസാധകരായ ലോഗോസ് പബ്ലിഷേഴ്സ്, പട്ടാമ്പി തന്നെയാണ് ഈ നോവലും പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

ഇംഗ്ലീഷ് അധ്യാപകനായിരുന്ന ടി. പി. ആന്റണിയുടെയും മോളിയുടെയും നാലു മക്കളിൽ രണ്ടാമനായി 1960 നവംബർ 19 ന് എറണാകുളത്താണ് ഞാൻ ജനിച്ചത്. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, സെന്റ് ആൽബെർട്സ് കോളജ്, കേരള യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സസ്യശാസ്ത്രത്തിൽ ബിരുദം, തത്ത്വശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ. എറണാകുളത്തു ചെറുകിട വ്യവസായിയായി തൊഴിൽ ജീവിതത്തിനു തുടക്കം.

1996 ന് ശേഷം ദുബായിയിൽ വാണിജ്യവ്യവഹാരങ്ങൾ. ഭാര്യ: റെറ്റി, മകൻ അവിനാശ്. ദുബായിയിലും കൊച്ചിയിലുമായി താമസം. ‘നിഴലുകൾ ഇല്ലാത്ത മൂന്ന് ദിനങ്ങൾ’ എന്ന എന്റെ മൂന്നാമത്തെ നോവൽ നവംബർ എട്ടിന് വൈകിട്ട് 6.30 ന് പുസ്തകമേളയിൽ പ്രവാസി എഴുത്തുകാരി സോണിയ റഫീഖ് പുസ്തകം പ്രകാശനം ചെയ്യും. സ്വീകരിക്കുന്നത് ആർട്ട് കൺസൾട്ടന്റും ക്യുറേറ്ററുമായ വത്സലൻ കണാറയും.

എന്റെ അക്ഷര കൈയൊപ്പ്: ഷാർജ രാജ്യാന്തര പുസ്തകമേളയിലെ കൃതികൾ എഴുത്തുകാർക്ക് പരിചയപ്പെടുത്താം

അക്ഷരോത്സവമായ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പതിവുപോലെ ഇപ്രാവശ്യവും മലയാളികളുടെ ഒട്ടേറെ പുസ്തകങ്ങൾ വെളിച്ചം കാണും. ഏതാണ്ട് ഇരുനൂറോളം പുസ്തകങ്ങളാണ് നവംബർ 3 മുതൽ 13 വരെ എക്സ്പോ സെൻ്ററിൽ നടക്കുന്ന 40–ാമത് മേളയിൽ പ്രകാശനം ചെയ്യപ്പെടുക. ഇതിൽ പ്രമുഖരും എഴുതിത്തെളിഞ്ഞവരും തുടങ്ങി ആദ്യമായി പുസ്തകം പ്രസിദ്ധീകരിക്കുന്നവരുമുണ്ട്.

ഇവർക്ക് തങ്ങളുടെ കൃതികൾ പരിചയപ്പെടുത്താൻ മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു. പുസ്തകത്തിന്റെ പ്രമേയം, എഴുതാനുണ്ടായ പ്രേരണ, എഴുത്തുവിശേഷങ്ങൾ, എഴുത്തുകാരന്റെയും പ്രസിദ്ധീകരണ ശാലയുടെയും വിശദവിവരങ്ങൾ, പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവ (400 വാക്കുകളിൽ കൂടരുത്)യും എഴുത്തുകാരന്റെ പോസ്റ്റ് കാർഡ് സൈസ് പടം, പുസ്തകത്തിന്റെ കവർ ചിത്രം എന്നിവ സഹിതം sadiqkavilmonline@gmail.com എന്ന ഇ–മെയിൽ വിലാസത്തിലേയ്ക്ക് അയക്കുക. മലയാളത്തിൽ ടൈപ്പ് ചെയ്ത് വേർഡ് ഫയലായി അയക്കുന്ന, തിരഞ്ഞെടുത്ത ചെറിയ കുറിപ്പുകള്‍ മാത്രമേ പ്രസിദ്ധീകരണ യോഗ്യമാവുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com