യുഎഇ 50-ാം വാര്‍ഷികം: പ്രമോഷനുകളും വിലക്കിഴിവുകളും പ്രഖ്യാപിച്ച് യൂണിയന്‍ കോപ്പ്

union-corp
SHARE

ദുബായ്∙ യുഎഇയുടെ 50–ാം ദേശീയദിനത്തോടനുബന്ധിച്ച് നറുക്കെടുപ്പുകളിലൂടെ 50 പേര്‍ക്ക് നിത്യവും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുമെന്ന് യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ പ്രസ്ഥാനമായ  യൂണിയൻ കോപ് അധികൃതർ പറഞ്ഞു. 50 പേർക്ക് സ്മാര്‍ട് ഫോണുകള്‍, 50 ഗോള്‍ഡ് ബാറുകള്‍, 50  50,000 ‘തമയ്യസ്’ പോയിന്റുകള്‍, 50  മൗണ്ടന്‍ ബൈക്കുകള്‍ എന്നിവയ്ക്ക് പുറമെ, 1971ല്‍ജനിച്ചവര്‍ക്ക് സൗജന്യ ഷോപ്പിങ്ങിനുള്ള ‘അഫ്ദല്‍’ കാര്‍ഡുകള്‍,  സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഷോപര്‍മാര്‍ക്ക് റാഫിളുകളും മറ്റു സമ്മാനങ്ങളുമാണ് നൽകുക. സൗജന്യ ഡെലിവറി പ്രോമോകളുമുണ്ടായിരിക്കും. ഈഇതിനായി 50 ദശലക്ഷം ദിര്‍ഹം വകയിരുത്തിയതായി യൂണിയന്‍ കോപ് സിഇഒ ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി, ഹാപിനസ്-മാര്‍ക്കറ്റിംഗ് വകുപ്പ് തലവൻ ഡോ. സുഹൈല്‍ അല്‍ ബസ്തകി എന്നിവര്‍ അറിയിച്ചു. 

ഇൗ മാസം 10 മുതല്‍ ആരംഭിക്കുന്ന 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രമോഷണല്‍ ക്യാംപെയിനിൽ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ വില പിടിച്ച സമ്മാനങ്ങളുമുണ്ടാകും.

ദദേശീയ ദിനാഘോഷ വേളയില്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിലയില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതില്‍ തങ്ങള്‍ ഏറെ തല്‍പരരാണെന്ന് അഫലാസി പറഞ്ഞു. വര്‍ഷമുടനീളം ’50-ാം വര്‍ഷ ക്യാംപെയിൻ നടത്തുമെന്നും സമ്മാനങ്ങളുള്ള നറുക്കെടുപ്പുകളും വൗച്ചറുകളും നല്‍കാനാകുന്നതിൽ ഏറെ സംതൃപ്തിയുണ്ടെന്നും പറഞ്ഞു.

20,000 ഉല്‍പന്നങ്ങള്‍ 50 ശതമാനത്തിലധികം ഡിസ്‌കൗണ്ടില്‍ 100 ദിവസം നല്‍കും. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളായ അരി, ഇറച്ചി, പാലുല്‍പന്നങ്ങള്‍, ടിന്നിലടച്ച ഭക്ഷണ വസ്തുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് ലഭിക്കുക. ദേശീയദിന ക്യാംപെയിൻ കാലയളവില്‍ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 50 ദിവസത്തോളം സൗജന്യ ഡെലിവറിയുമുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS