കുവൈത്തിൽ തടവുകാർ വിധി കേൾക്കാൻ കോടതി കയറേണ്ട

court
SHARE

കുവൈത്ത് സിറ്റി∙ കേസ് വിധി കേൾക്കാൻ തടവുകാർ ഇനി കോടതി മുറിയിൽ എത്തേണ്ടിവരില്ല. പകരം ജയിലുകളിൽ ‌ പ്രത്യേകം സജ്ജമാക്കുന്ന മുറിയിൽ ഓൺലൈൻ വഴി വിധി‌ പ്രസ്താവം കേട്ടാൽ മതിയാകും. അതനുസരിച്ചുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയത്തിൽ കറക്​ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് സെന്റൻസസ് എൻഫോഴ്സ്മെൻറ് വകുപ്പ് തയാറാക്കി.
സെൻട്രൽ ജയിലിനകത്ത് ‌സ്ക്രീൻ സംവിധാനത്തോടെ പ്രത്യേക മുറി തയാറാക്കും.

കേസിൽ കോടതിയിൽ ഹാജരാകേണ്ട പ്രതികൾ ഈ മുറിയിൽ ഹാജരായാൽ മതിയാകും. ഓഡിയോ വിഷൽ സംവിധാനത്തിൽ കോടതിയിൽ നിന്നുള്ള വിധിപ്രസ്താവം ജയിലിലെ ഈ മുറിക്കകത്ത് പ്രതിക്ക് ശ്രവിക്കാനാകും. പ്രതിയെ കുറ്റവിമുക്തനാക്കുകയാണെങ്കിൽ ‌പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിന് കോടതി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അദ്ദേഹം നടപടികൾ പൂർത്തീകരിക്കുന്നതോടെ പ്രതിയുടെ മോചനം സാധ്യമാകും.

ശിക്ഷ വിധിക്കുന്ന കേസുകളിൽ ജയിലിലെ പ്രസ്തുത മുറിയിൽ നിന്ന് പ്രതിയെ തടവ് മുറിയിലേക്ക് മാറ്റും. സുലൈബിയെ ജയിൽ കോംപ്ലക്സിൽ നിന്ന് കേസ് ‌ദിവസം പ്രതികളെ കോടതിയിൽ എത്തിക്കുന്നതുൾപ്പെടെ ഒട്ടേറെ നടപടികൾ ഒഴിവാക്കാൻ പുതിയ പദ്ധതി സഹായകമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA