ADVERTISEMENT

ദുബായ് ∙ പരിശോധനകൾ നടത്തി റസ്റ്ററന്റുകൾക്കും അടുത്ത വർഷം മുതൽ സ്റ്റാർ പദവി നൽകുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ. ജനുവരിയിൽ ഇതിനുള്ള നടപടികൾ ആരംഭിക്കും. അടുത്ത വർഷം നവംബറിൽ ദുബായ് രാജ്യാന്തര ഭക്ഷ്യസുരക്ഷാ കോൺഫറൻസിൽ പദവി പ്രഖ്യാപനവും നടത്തും.

 

ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിനും ദുബായ്ക്ക് ഈ രംഗത്തുള്ള മേൽക്കൈ നിലനിർത്തുന്നതിനുമാണ് നടപടിയെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വിദഗ്ധർ, ഷെഫുമാർ തുടങ്ങിയവരുൾപ്പെടുന്ന സമിതിയാവും നിലാവര നിർണയം നടത്തുക.

 

ഭക്ഷ്യസുരക്ഷ, ഗുണമേന്മ, സുസ്ഥിരത, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയവയെല്ലാം പരിഗണിക്കും.  നിലവാര നിർണയം ജനുവരിയിൽ ആരംഭിച്ച് ഏപ്രിൽ 30 വരെ നീളും.

ഭക്ഷ്യ ഇറക്കുമതി വേഗത്തിലാക്കാൻ ഗ്രീൻ പാത്ത്

ദുബായ് ∙ ഭക്ഷ്യ ഇറക്കുമതിക്ക് ഗ്രീൻ പാത്ത് സിസ്റ്റവും നടപ്പാക്കുന്നു. ഇന്റർനെറ്റ് ഓഫ് തിങ്സ്, ട്രാക്കിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിശോധന നടത്തി ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതി വേഗത്തിലാക്കുന്ന സംവിധാനമാണ് ഗ്രീൻ പാത്ത്. സുതാര്യത ഉറപ്പാക്കി ഭക്ഷ്യവിതരണ ശൃംഖല ശക്തിപ്പെടുത്തി സാധനങ്ങളുടെ ലഭ്യത  ഉറപ്പാക്കുന്നതിന് ഈ സംവിധാനം ഉപകരിക്കും.

ഈ മേഖലയിലുള്ളവരുടെ പരിജ്ഞാനം വർധിപ്പിക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനവും നൽകും. ദുബായ് ടൂറിസം കോളജ്, ടൂറിസം ഡിപ്പാർട്മെന്റ് തുടങ്ങിയവയുടെ സഹകരണത്തോടെ ഡിജിറ്റൽ സംവിധാനത്തിലൂടെയാകും പഠിപ്പിക്കുക. ഇത്തരത്തിൽ മുനിസിപ്പാലിറ്റയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ആദ്യ സംരംഭവുമാണിതെന്ന് അൽ താഹിർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com