മലയാളി ഡ്രൈവർക്കു ഹൃദ്യമായ സ്വീകരണം ഒരുക്കി സൗദി കുടുംബം; കണ്ണുനിറഞ്ഞു ഫിറോസ്

saudi-driver-pic
SHARE

ജിദ്ദ∙ അവധികഴിഞ്ഞ് സൗദിയിൽ തിരിച്ചുവരുമ്പോൾ മലപ്പുറം എടക്കര സ്വദേശി ഫിറോസ് ഖാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഇങ്ങനെയൊരു ഹൃദ്യമായ സ്വീകരണം തന്നെ കാത്തിരിക്കുന്നുണ്ടെന്ന്. ജിദ്ദ ജാമാകുവൈസയിലെ സ്വദേശി വീട്ടിൽ ഡ്രൈവറായ ഫിറോസ് ഖാന് തൊഴിലുടമയായ സുഹൈർ അൽ ഗാംദിയും സഹോദരൻ അബ്ദുൽ ലത്തീഫ് അൽ ഗാംദിയും കുടുംബവുമാണ് കേക്ക് മുറിച്ചും സംഗീതമൊരുക്കിയും വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിയും വൻ സ്വീകരണം നൽകിയത്.

saudi-driver

പതിനൊന്നു വർഷമായി ഫിറോസ് ഖാൻ സൗദി കുടുംബത്തിന്റെ കൂടെയാണു ജോലിചെയ്യുന്നത്. 7 മാസം മുൻപ് നാട്ടിൽ പോയ ഇദ്ദേഹം അവധി കഴിഞ്ഞ് ദുബായ് വഴിയായിരുന്നു ജിദ്ദയിലെത്തിയത്. വീട്ടിലെത്തിയപ്പോൾ കണ്ടത് സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ച കാഴ്ചയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. സ്വന്തം സഹോദരനെ പോലെയാണ് സൗദി കുടുംബം തന്നോട് പെരുമാറുന്നത്. ശമ്പളത്തിനു പുറമേ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും  പറഞ്ഞു.

English Summary: Saudi family prepares warm welcome for Malayalee driver

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA