ദുബായ് റൺ നാളെ; റോഡുകൾ അടക്കും, ബദൽ സംവിധാനം ഏതൊക്കെ?

dubai-run
SHARE

ദുബായ്∙ ദുബായ് ഫിറ്റനസ് ചലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായുള്ള ദുബായ് റൺ നാളെ(വെള്ളി) ഷെയ്ഖ് സായിദ് റോഡിൽ. താമസക്കാരും സന്ദർശകരുമടക്കം ആയിരക്കണക്കിന് പേർ ഷെയ്ഖ് സായിദ് റോഡിലൂടെ ഒാടുമ്പോൾ വാഹനങ്ങൾ വഴിമാറി സഞ്ചരിക്കും. 

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഓട്ടത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുഗമമായ ഓട്ടത്തിന് താമസക്കാരെ  ചില പ്രധാന കാര്യങ്ങൾ ഓർമപ്പെടുത്തിക്കൊണ്ട് അദ്ദേഹം അടുത്തിടെ ഒരു വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു.  

 

ദുബായ് മെട്രോ നേരത്തെ ഓടിത്തുടങ്ങും

ദുബായ് മെട്രോ സമയം നീട്ടിയതിനാൽ താമസക്കാർക്ക് യാതൊരു തടസ്സവുമില്ലാതെ വേദിയിലെത്താനാകും.  പുലർച്ചെ 3.30-ന് മെട്രോ സർവീസ് ആരംഭിക്കും. റണ്ണിന്റെ 5 കിലോമീറ്റർ റൂട്ട് ഷാർജയിലേക്ക് പോകുന്ന ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ആരംഭിക്കും, പങ്കെടുക്കുന്നവർ ദുബായ് വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിൽ എത്തിച്ചേരണം. 

10 കിലോമീറ്റർ റൂട്ട് അബുദാബിയിലേയ്ക്ക് പോകുന്ന ഷെയ്ഖ് സായിദ് റോഡിൽ നിന്നാണ് ആരംഭിക്കുക. ഇതിൽ പങ്കെടുക്കുന്നവർ എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷനിൽ എത്തണം. ഓട്ടത്തിന് ശേഷം  ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് മടങ്ങാം. 

റോഡുകൾ അടക്കും; ബദൽ സംവിധാനം ഏതൊക്കെ?

പല റോഡുകളും അടക്കുന്നതിനാൽ വാഹനങ്ങൾക്ക് ഇതര റൂട്ടുകൾ സ്വീകരിക്കാം. ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിന് ഇടയിൽ ദുബായ് മാൾ ബ്രിഡ്ജിലെ ആദ്യ ഇന്റർചേഞ്ച് വരെ ഷെയ്ഖ് സായിദ് റോഡ് പുലർച്ചെ 4 മുതൽ രാവിലെ 9 വരെ അടയ്ക്കും. ബദൽ റോഡുകളിൽ ഫിനാൻഷ്യൽ സെന്റർ റോഡ് വഴിയുള്ള അൽ ഖൈൽ റോഡും അൽ സഫ സ്ട്രീറ്റ് വഴി അൽ വാസൽ റോഡും ഉൾപ്പെടുന്നു.

ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ് പുലർച്ചെ 4 മുതൽ രാവിലെ 10 വരെ ഇരുവശവും അടയ്ക്കും. അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ് ബദൽ റോഡായി ഉപയോഗിക്കാം. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊള്‍വാർഡ് പുലർച്ചെ 4 മുതൽ രാവിലെ 10 വരെ അടച്ചിരിക്കും.  വാഹനമോടിക്കുന്നവർക്ക് പകരം ബുർജ് ഖലീഫ സ്ട്രീറ്റിലൂടെ പോകാം. 

അൽ മുസ്തഖ്ബാൽ സ്ട്രീറ്റ്, 2-ാം സാബീൽ റോഡിനും ഫിനാൻഷ്യൽ സെന്റർ റോഡിനും ഇടയിൽ, രാവിലെ 6.30 മുതൽ 10.30 വരെ അടയ്ക്കും. ഇതര റോഡുകളിൽ അൽ സുകുക്ക് സ്ട്രീറ്റും അൽ ബൂർസ സ്ട്രീറ്റും ഉൾപ്പെടുന്നു.

English Summary: Roads will be closed for Dubai run

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA