ഡിജിറ്റൽ മേഖലയിൽ ഒന്നിക്കാൻ ഇന്ത്യ– സൗദി ധാരണ

online
Representative Image. Photo credit : Joyseulay/ Shutterstock.com
SHARE

റിയാദ്∙ ഡിജിറ്റൽ സാങ്കേതിക വിദ്യകളിലും ഇലക്ട്രോണിക്‌സ് രംഗത്തും യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യ–സൗദി ധാരണ. ഇതുസംബന്ധിച്ച് ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാൻ കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രിക്കു സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിവിധ രാജ്യങ്ങളുമായി കുറ്റവാളി കൈമാറ്റ കരാർ ഒപ്പുവയ്ക്കാൻ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA