ADVERTISEMENT

ദോഹ∙കലാസ്വാദകർക്കായി സ്ട്രീറ്റ് ആർട് ഫെസ്റ്റിവൽ ഉൾപ്പെടെ വ്യത്യസ്ത കലാ പ്രദർശനങ്ങൾ സജീവം.

അൽ സദ്ദ് മെട്രോ സ്‌റ്റേഷനിൽ ഖത്തർ മ്യൂസിയത്തിന്റെ സ്ട്രീറ്റ് ആർട് ഫെസ്റ്റിവൽ ആയ 'പൗ വൗ' കഴിഞ്ഞ ദിവസം തുടക്കമായി.  12 ഇന്റർനാഷനൽ, ഖത്തരി ആർട്ടിസ്റ്റുകളുടെ കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. 

ലോകത്തിലെ ഏറ്റവും ആകർഷകമായ സ്ട്രീറ്റ് ആർട് ഫെസ്റ്റിവലിൽ ഒന്നാണിത്. 2009 ൽ ഹോങ്കോങ്ങിൽ ജാസ്പർ വോങ് ആണ് 'പൗ വൗ' സ്ട്രീറ്റ് ആർട് ഫെസ്റ്റിവലിന് തുടക്കമിട്ടത്. ഇന്റർനാഷനൽ മ്യൂറൽ ഫെസ്റ്റിവൽ ആയ 'പൗ വൗ' 2 വർഷം കൂടുമ്പോഴാണ് നടക്കുക. ഹവാലിയിലെ ഹോനോലുലുവിൽ തുടക്കമിട്ട ഫെസ്റ്റിവൽ ആഗോള തലത്തിലുള്ള 17 നഗരങ്ങളിൽ ഇതിനകം നടന്നു. 

അൽ സദ്ദ് മെട്രോ സ്‌റ്റേഷന്റെ പുറത്തായി നടക്കുന്ന ഫെസ്റ്റിവൽ ഡിസംബർ 1 വരെയാണ്. രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാണ് പ്രദർശനം. 

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിലെ അൽ റിവാഖ് ഗാലറിയിൽ ജെഫ് കൂൺസിന്റെ ലോസ്റ്റ് ഇൻ അമേരിക്ക പ്രദർശനം ഉണ്ട്. 

katara-exhibition
കത്താറയിൽ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ മുഖം പ്രദർശനത്തിൽ നിന്ന്‌.

സമകാലിക ആർട്ടിസ്റ്റായ ജെഫ് കൂൺസിന്റെ ഗൾഫ് മേഖലയിലെ പ്രഥമ പ്രദർശനമാണിത്. 2022 മാർച്ച് 31 വരെ നീളുന്ന പ്രദർശനം കാണാൻ ഖത്തർ മ്യൂസിയത്തിന്റെ https://qm.org.qa/en/calendar/jeff-koons-lost-in-america/ എന്ന ലിങ്കിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com