ADVERTISEMENT

ദുബായ്∙ ഗ്ലോബൽ വില്ലേജിലും യുഎഇ ദേശീയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തുമെന്ന് അധികൃതർ. ഇതിന്റെ ഭാഗമായി ഫൊട്ടോഗ്രഫി മത്സരവും ഗാനമേളയും വെടിക്കെട്ടും നടത്തും.

 

ഒന്നിന് രാത്രി അതിശയിപ്പിക്കുന്ന സമ്മാനവും ഉണ്ടാകുമെന്ന് വെളിപ്പെടുത്തി. ആഘോഷങ്ങൾ ഒന്നു മുതൽ നാലുവരെ നടക്കും. പ്രധാന വേദിയിൽ നാലു ദിവസവും ഓർനിന തിയറ്ററിക്കൽ കമ്പനിയുടെ നൃത്തനാടകം നടക്കും.

 

25 രാജ്യങ്ങളിൽ നിന്ന് അറുപത് പേർ അണിനിരക്കുന്ന യുഎഇയിലെ ഏറ്റവും വലിയ ഗായകസംഘം നാഷനൽ യൂത്ത് ഓർക്കസ്ട്രയുടെ ഗാനോപഹാരവും മൂന്നുദിവസം ഉണ്ടാകും. ദുബായ് കൾച്ചറൽ അതോറിറ്റിയുമായി ചേർന്ന് കുട്ടികൾക്കായി ക്വിസ് മത്സരവും വ്യാഴം, വെള്ളി ദിനങ്ങളിൽ നടക്കും.

 

ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷനൽ ഫൊട്ടോഗ്രഫി അവാർഡുമായി ചേർന്ന് ഫൊട്ടോഗ്രഫി മത്സരവും നടത്തുന്നുണ്ട്. ഡിസംബർ 2ന് അവസാനിക്കുന്ന മത്സരം ഇതിനകം ആരംഭിച്ചു. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. 18 വയസ്സിന് താഴെയുള്ളവർക്കായി മറ്റൊരു ഫൊട്ടോഗ്രഫി മത്സരവും നടത്തും.

 

ഇതിന് ഒരുലക്ഷം രൂപയാണ് സമ്മാനം. ഇമറാത്തി ഗായകൻ ഖാലിദ് മുഹമ്മദിന്റെ സംഗീതപരിപാടി ഒന്നിന് രാത്രി അരങ്ങേറും. സർപ്രൈസ് സമ്മാനവും ഡിസംബർ രണ്ടിന് ഗ്ലോബൽ വില്ലേജിൽ നൽകും. ഒന്നു മുതൽ മൂന്ന് വരെ ദിവസങ്ങളിൽ രാത്രി ഒൻപതിന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com