ADVERTISEMENT

ദോഹ∙ഫിഫ പാൻ അറബ് കപ്പിൽ ഇന്നും നാളെയുമായി ഗ്രൂപ്പ് ഘട്ടം പൂർത്തിയാകും. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വെളളിയാഴ്ച തുടക്കം. ഖത്തർ ഉൾപ്പെടെ 16 അറബ് ടീമുകളുടെ പങ്കാളിത്തത്തിൽ ആരംഭിച്ച പ്രഥമ ഫിഫ പാൻ അറബിൽ ഇതുവരെ ഗ്രൂപ്പ് ഘട്ടത്തിലെ 16 മത്സരംപൂർത്തിയായത്.

 

ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ 24 മത്സരങ്ങൾ ഉൾപ്പെടെ 32 മത്സരങ്ങളാണ് ആകെയുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ അവശേഷിക്കുന്ന 8 മത്സരങ്ങൾ ഇന്നും നാളെയുമായി പൂർത്തിയാകും. 10,11 തീയതികളിൽ ക്വാർട്ടർ ഫൈനൽ,  15ന് സെമി ഫൈനൽ, 18ന് ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരം എന്നിങ്ങനെയാണ് ഇനിയുള്ള ദിവസങ്ങളിലെ മത്സര ഷെഡ്യൂൾ.

 

അറബ് കപ്പിന്റെ ഫൈനൽ ദിനമായ 18 ഖത്തറിന്റെ ദേശീയ ദിനം കൂടിയാണ്. ലൂസേഴ്സിന് സ്റ്റേഡിയം 974 ഉം ഫൈനലിന് അൽഖോറിലെ അൽ ബെയ്ത്തുമാണ് വേദിയാകുക.

മത്സരനിലയറിയാം

ഗ്രൂപ്പ് ഘട്ടത്തിലെ ഇതുവരെ നടന്ന 16 മത്സരങ്ങളിൽ നിന്ന് ഖത്തർ, മൊറോക്കോ,ഈജിപ്ത്, അൾജീരിയ എന്നിവ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടികഴിഞ്ഞു. ഗ്രൂപ്പ് എയിൽ ഖത്തർ, ഇറാഖ്, ഒമാൻ, ബഹ്‌റൈൻ എന്നിവരാണ്. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനും ഒമാനുമായി നടന്ന രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കും വിജയിച്ചതോടെ ഖത്തർ ക്വാർട്ടർ യോഗ്യത നേടി.

 

ഗ്രൂപ്പ് ഘട്ടത്തിൽ ഖത്തറിന്റെ അവസാന മത്സരം ഇന്ന് ഇറാഖുമായി. ഗ്രൂപ്പ് ബിയിൽ തുനീസിയ, യുഎഇ, സിറിയ, മൗറിത്താനിയ എന്നിവയാണ്. തുനീസിയയുമായി നടന്ന പോരാട്ടത്തിൽ സിറിയ എതിരില്ലാത്ത 2 ഗോളുകൾക്കാണ് വിജയിച്ചത്. ടൂർണമെന്റിൽ സിറിയയുടെ ആദ്യ വിജയമാണിത്. ഗ്രൂപ്പ് സിയിൽ മൊറോക്കോ 2 മത്സരങ്ങളിലായി 6 പോയിന്റ് നേടി ക്വാർട്ടറിൽ കടന്നു.

 

ജോർദാൻ 3 പോയിന്റുമായി രണ്ടാം സ്ഥാനത്തും സൗദി അറേബ്യ, പലസ്തീൻ ടീമുകൾ ഓരോ പോയിന്റുമായി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഗ്രൂപ്പ് ഡിയിൽ അൾജീരിയയും ഈജിപ്തും 6 പോയിന്റുകളുമായി ഒന്നാം സ്ഥാനം നേടിയതോടെ ക്വാർട്ടറിലെത്തി . ലബനൻ, സുഡാൻ ടീമുകൾക്ക് ഇതുവരെ പോയിന്റ് നേടാൻ ആയിട്ടില്ല.

ഇന്നത്തെ മത്സരം

∙തുനീസിയ X യുഎഇ : വൈകിട്ട് 6.00ന്, അൽ തുമാമ സ്‌റ്റേഡിയം.

∙സിറിയ X മൗറിത്താനിയ : വൈകിട്ട് 6.00ന്, അൽ ജനൗബ് സറ്റേഡിയം.

∙ഖത്തർ X ഇറാഖ് : അൽ ബെയ്ത് സ്‌റ്റേഡിയം, രാത്രി 10.00ന്.

∙ഒമാൻ X ബഹ്‌റൈൻ : രാത്രി 10.00ന് അഹമ്മദ് ബിൻ അലി സ്‌റ്റേഡിയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com