ADVERTISEMENT

ദോഹ∙കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങൾ ഉത്തരവാദിത്തം നിറവേറ്റണമെന്ന് അധികൃതർ. 

മുൻകരുതലുകൾ കൃത്യമായി പാലിച്ച് സ്വയം സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കണം. 

കൂടുതൽ ജാഗ്രതയോടെ മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, പതിവായി കൈകൾ ശുചിയായി സൂക്ഷിക്കുക തുടങ്ങിയ മുൻകരുതൽ സ്വീകരിക്കണം. 

വാക്‌സിനെടുക്കുകയും അർഹരായവർ ബൂസ്റ്റർ ഡോസ് എടുക്കുകയും വേണം. 

 വാക്‌സിനേഷനിലൂടെ ഒമിക്രോൺ മൂലമുള്ള ഗുരുതരാവസ്ഥ, ആശുപത്രി പ്രവേശനം, മരണം എന്നിവയിൽ നിന്ന് സുരക്ഷിതരാകാമെന്നും എച്ച്എംസി അണുബാധ നിയന്ത്രണ വിദഗ്ധ ഖുദാഹ് ഹുദെയ്ബ് പറഞ്ഞു. 

ബൂസ്റ്റർ ഡോസെടുക്കാൻ

വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിൽ കൂടുതലായവരാണ് ബൂസ്റ്റർ എടുക്കേണ്ടത്. ഇതിനായി സർക്കാർ ഹെൽത്ത്‌ സെന്ററുകളിൽ 4027 7077 എന്ന നമ്പറിൽ വിളിച്ച് അപോയ്ൻമെന്റെടുത്ത് പോകാം.

ഹെൽത്ത് കാർഡ് റജിസ്റ്റർ ചെയ്തിരിക്കുന്ന അതാത് ഹെൽത്ത് സെന്ററുകളിൽ മുൻകൂർ അനുമതിയില്ലാതെയും ബൂസ്റ്റർ ഡോസെടുക്കാം. സ്‌കൂൾ ജീവനക്കാർക്കും വിദ്യാർഥികൾക്കും അപോയ്ൻമെന്റില്ലാതെ ഏത് ഹെൽത്ത് സെന്ററുകളിൽ നിന്നും വാക്‌സീനെടുക്കാം. 

എച്ച്എംസിയുടെ റുമൈല ആശുപത്രിയിൽ 33253128, 55193240 എന്നീ നമ്പറുകളിൽ വിളിച്ചും ബൂസ്റ്റർ ഡോസിനായി അപോയ്ൻമെന്റെടുക്കാം. എച്ച്എംസിയുടെ ഹോം കെയർ സർവീസിന് കീഴിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന വയോധികർക്ക് 44390111 എന്ന നമ്പറിൽ വിളിച്ചറിയിച്ചാൽ  വീട്ടിലെത്തി ബൂസ്റ്റർ ഡോസ് നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com