ADVERTISEMENT

അബുദാബി∙ ആരോഗ്യപ്രവർത്തകർക്കും ചികിത്സയിൽ കഴിയുന്നവർക്കും ആശുപത്രിക്കകത്ത് ജുമുഅ പ്രാർഥനയ്ക്ക് സൗകര്യമൊരുക്കി ബുർജീൽ മെഡിക്കൽ സിറ്റി. ദീർഘകാല പരിചരണത്തിനായി ആശുപത്രിയിൽ തുടരുന്ന രോഗികൾക്കൊപ്പം ഡോക്ടർമാർ, നഴ്‌സുമാർ, ജീവനക്കാർ ഉൾപ്പെടെ 70ലേറെ പേർ  പ്രാർഥനയിൽ പങ്കെടുത്തു.

 

ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റിന്റെ (ഔഖാഫ്) പ്രത്യേക അനുമതിയോടെയായിരുന്നു ചടങ്ങ്. ആശുപത്രിയുടെ നടുത്തളത്തിലും വിവിധ നിലകളിൽ സജ്ജീകരിച്ച പ്രത്യേക ഇടങ്ങളിലുമായി നിന്നും വീൽ ചെയറിൽ ഇരുന്നും  കിടക്കയിൽ കിടന്നും രോഗികൾ പങ്കെടുത്തു. ഔഖാഫ് ഇമാം മുഹമ്മദ് ഹുദ നേതൃത്വം നൽകി.

 

രോഗികൾക്കും ജീവനക്കാർക്കും സഹായകരമായ  പ്രാർഥനാ ക്രമീകരണം സ്ഥിരമാക്കാനാണ് പദ്ധതിയെന്ന് ബുർജീൽ മെഡിക്കൽ സിറ്റി സിഇഒ ഡോ. സാദിർ അൽ റാവി പറഞ്ഞു. വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കിയതിനാൽ ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ ഉച്ചയ്ക്ക് 1.15നായിരുന്നു ജമുഅ.

 

ജോലി സ്ഥലത്തുനിന്ന് തിരിച്ചെത്തി ജുമുഅയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സ്വദേശികളും വിദേശികളും ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്നലെ അവധിയായ ഷാർജയിൽ പതിവു സമയത്തായിരുന്നു ജുമുഅ.

 

English Summary: Healthcare workers join patients for Friday prayers at Abu Dhabi hospital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com