അവധിയെടുത്ത മലയാളിക്ക് ജോലിയും താമസവും പോയി; കൊടുംതണുപ്പിൽ അഭയമായി പാർക്ക്

sudheesh
സുധീഷ്.
SHARE

അബുദാബി∙ അവധി എടുത്തതിന്റെ പേരിൽ ജോലിയിൽനിന്നും താമസ സ്ഥലത്തുനിന്നും ഇറക്കിവിട്ട മലയാളി കൊടും തണുപ്പിൽ അഭയം തേടിയത് നഗരത്തിലെ പാർക്കിൽ. തിരുവനന്തപുരം വർക്കല ചെറുന്നിയൂർ താന്നിമൂട് സ്വദേശി സുധീഷ് ആണ് പെരുവഴിയിലായത്.

അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായി 2021 ഒക്ടോബറിലാണ് ജോലിക്കു കയറിയത്. അതിനിടെ നാട്ടിലുണ്ടായ ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന് 2 ദിവസം അവധി എടുത്തു. ഈ വിവരം ഫോർമാനോട് പറഞ്ഞിരുന്നതായി സുധീഷ് പറയുന്നു. എന്നാൽ തുടർച്ചയായി ജോലിക്കു വരാതിരുന്നതിനെ തുടർന്ന് ഇനി ജോലിക്കു വരേണ്ടെന്ന് അറിയിച്ചതായി കമ്പനി അധികൃതരും വ്യക്തമാക്കുന്നു.

താമസസ്ഥലത്തുനിന്നും ഇതേ തുടർന്ന് പുറത്തായി. പിന്നീട് പാർക്കിൽ അഭയം തേടുകയായിരുന്നു. നാട്ടിലേക്കു തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ 5000 ദിർഹം നൽകാൻ കമ്പനി ആവശ്യപ്പെട്ടതായും സുധീഷ് പറയുന്നു.

പിന്നീട് കമ്പനിയുടെ നിർദേശപ്രകാരം ഡമ്മി ടിക്കറ്റും പിസിആർ ടെസ്റ്റും എടുത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പറയുന്നു. ഇതിനിടെ പൊലീസ് സ്റ്റേഷനിലും കോടതിയിലും പോയെങ്കിലും എമിറേറ്റ്സ് ഐഡി പോലും ഇല്ലാത്തതിനാൽ പരാതി നൽകാനായില്ലെന്നും സുധീഷ് പറഞ്ഞു.

English Summary : Keralite spendng night in abu dhabi park after losing job and home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA