ADVERTISEMENT

ദുബായ് ∙ നിശ്ചയദാർഢ്യ വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യ അവസരം ഉറപ്പുവരുത്താനും ദുബായിൽ പുതിയ നിയമം. വിദ്യാഭ്യാസം, തൊഴിലവസരം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ എല്ലാ മേഖലകളിലും അവസരം നൽകും. നിശ്ചയദാർഢ്യ വിഭാഗക്കാരെ അതത് സ്ഥാപനങ്ങൾ തൊഴിലവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തണം.

 

ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ എളുപ്പം ലഭ്യമാക്കാനും  കായിക വിനോദങ്ങളിൽ അവസരം ഉറപ്പാക്കാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. നിയമനടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ ഉന്നതതല സമിതിക്കും രൂപം നൽകി.

 

ഇതുസംബന്ധിച്ച നയപരിപാടികളുടെ പൂർണ ചുമതല സമിതിക്കാണ്. നിയമലംഘനങ്ങളുണ്ടായാൽ നിശ്ചയദാർഢ്യ വിഭാഗക്കാർക്കു പുറമേ ഇവരുടെ രക്ഷിതാക്കൾക്കോ ദൃക്സാക്ഷികൾക്കോ റിപ്പോർട്ട് ചെയ്യാം. നിശ്ചയദാർഢ്യ വിഭാഗക്കാരുടെ വിവരശേഖരം തയാറാക്കുകയും ഇവർക്ക് കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com