ADVERTISEMENT

ദുബായ്∙ ദെയ്റ ക്രീക്കിന് മുകളിലൂടെ നിർമിച്ച ഇൻഫിനിറ്റി പാലം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തിനു സമർപ്പിച്ചു. ഭാവിയിലേക്കുള്ള പാലമെന്നും രാജ്യത്തിന്റെ അഭിലാഷങ്ങൾക്ക് അതിരുകളില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എൻജിനീയറിങ് മികവുകളും പുതുമകളും ഒരുമിക്കുന്ന പാലമാണ് നഗരഹൃദയത്തിൽ പൂർത്തിയായത്.

 

500 കോടി ദിർഹത്തിന്റെ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായി 2018ലാണ്  പാലത്തിന്റെ നിർമാണം ആരംഭിച്ചത്.  ഷിൻദഗ പാലം എന്നായിരുന്നു പഴയപേര്. ക്രീക്കിൽ നിന്നു 15.5 മീറ്റർ ഉയരത്തിലാണ് 300 മീറ്റർ നീളവും 22 മീറ്റർ വീതിയുമുള്ള പാലം. ഇരുഭാഗത്തേക്കും 6 ലെയ്നുകൾ വീതം. ക്രീക്കിലൂടെ എത്ര വലിയ ജലയാനങ്ങൾക്കും കടന്നു പോകാം.

 

സൈക്കിൾ, കാൽനട യാത്രക്കാർക്കായി 3 മീറ്റർ ലെയ്നുമുണ്ട്. കൂറ്റൻ കമാനങ്ങളോടു കൂടിയ നിർമിതിയാണ് മറ്റൊരു പ്രത്യേകത. നിർമാണത്തിന് 2,400 ടൺ ഉരുക്ക് ഉപയോഗിച്ചു. പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിച്ചാണു നിർമാണം. കാൽനട, സൈക്കിൾ യാത്രക്കാരുടെ സൗകര്യാർഥം പാലത്തിന്റെ ഇരുഭാഗത്തും 2 കൂറ്റൻ ലിഫ്റ്റുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com