ADVERTISEMENT

ദോഹ∙ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ  ആകാശത്തൊരു സുഖപ്രസവം. സൗദിയിൽ ജോലി ചെയ്യുന്ന യുഗാണ്ട സ്വദേശിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മിറക്കിൾ ഇൻ എയർ എന്നാണ് പ്രസവത്തിനു മേൽനോട്ടം വഹിച്ച ഡോക്ടർ വിശേഷിപ്പിച്ചത്.

വിമാനത്തിൽ ഒരു ഡോക്ടർ ഉണ്ടോ എന്ന അറിയിപ്പു കേട്ടപ്പോൾ പ്രസവം നടക്കുമെന്ന് കരുതിയില്ലെന്ന്  ടൊറന്റോ യൂണിവേഴ്‌സിറ്റി പ്രഫസർ ഡോ. ഐഷ ഖത്തീബ് പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും വിമാന ജീവനക്കാരുടെയും ഫോട്ടോ ട്വീറ്റ് ചെയ്താണ് ഡോക്ടർ സന്തോഷം പങ്കിട്ടത്. ഡോക്ടറുടെ പേരു ചേർത്ത് കുഞ്ഞിന് മിറക്കിൾ ആയിഷ എന്നു പേരിടുകയും ചെയ്തു.

 

ഗർഭകാലം 35ാമത്തെ ആഴ്ചയിൽ പ്രസവത്തിനായി നാട്ടിലേക്കു പോകവെയായിരുന്നു യുവതിയുടെ കന്നി പ്രസവം വിമാനത്തിലായത്. ഓങ്കോളജി നഴ്‌സും ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിലെ (എംഎസ്‌എഫ്) ശിശുരോഗ വിദഗ്ധനും ഡോ. ഐഷ ഖത്തീബിനെ സഹായിച്ചു. ഡിസംബർ 5 നായിരുന്നു പ്രസവമെങ്കിലും ഡോക്ടർ ഫോട്ടോ ട്വീറ്റ് ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com