ADVERTISEMENT
മസ്‌കത്ത് ∙ തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു. കിളിമാനൂരിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഊമണ്‍ പള്ളിക്കര കുഴിവിളയില്‍ പരേതനായ അഡ്വ. സത്യദാസിന്റെ മകന്‍ ബിജു (51) ആണ് മസ്‌കത്തില്‍ മരിച്ചത്. ഭാര്യ: സ്മിത, മകള്‍ ശിവാനി (5 വയസ്സ്) എന്നിവരോടൊപ്പം വാദി കബീറില്‍ ആയിരുന്നു താമസം. മകന്‍ ആറ്റിങ്ങല്‍ ഗോകുലം സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം നടപടികൾ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com