ADVERTISEMENT
അബുദാബി∙ അനുമതിയുള്ള സ്ഥലങ്ങളിൽ മാത്രമേ സഞ്ചരിക്കുന്ന ഭക്ഷണശാല (മൊബൈൽ ഫുഡ് ട്രക്ക്സ്) പ്രവർത്തിപ്പിക്കാവൂ എന്ന് അബുദാബി നഗരസഭ, ഗതാഗത വിഭാഗം അറിയിച്ചു. ലൈസൻസിൽ നിഷ്കർഷിച്ച പ്രവൃത്തികൾക്ക് മാത്രമാണ് അനുമതി. പൊതുജനം കാണത്തക്കവിധം ലൈസൻസ് സ്ഥാപിക്കണം. അനുമതിയില്ലാത്ത സ്ഥലത്തു നിർത്തിയിടുന്ന മൊബൈൽ ഫുഡ് ട്രക്ക് ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. മറ്റൊരു സ്ഥലത്തേക്ക് ട്രക്ക് മാറ്റാൻ സ്മാർട്ട് പ്ലാറ്റ്ഫോമിൽ നിലവിലെ പെർമിറ്റ് റദ്ദാക്കി പുതിയ ലൈസൻസിന് അപേക്ഷിക്കണമെന്നും നഗരസഭ അറിയിച്ചു. പൊതുപാർക്ക്, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ച് എന്നിവിടങ്ങളിലാണ് സഞ്ചരിക്കുന്ന ഭക്ഷണശാല പ്രവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com