ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിൽ 2021–ൽ  അനുഭവപ്പെട്ട ഗുണപരവും നിഷേധാത്മകവുമായ കാര്യങ്ങൾ വിവരിച്ച് കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയുടെ റിപ്പോർട്ട്.

വാണിജ്യ സന്ദർശക വീസയിൽ എത്തിയവർക്ക് തൊഴിൽ ‌വീസയിലേക്കുള്ള മാറ്റം ഇല്ലാതാക്കിയത്, 60 വയസ്സ് തികഞ്ഞവരുടെ ഇഖാമ ‌പുതുക്കുന്നത് നിർത്തിവച്ചത് സംബന്ധിച്ച ‌പ്രശ്നത്തിന് ‌പരിഹാരം കാണാത്തത്, സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നവരുടെ വാർഷിക ഇൻക്രിമെന്റ്  50 ദിനാറിൽ കൂടരുതെന്ന 2015ലെ മാൻപവർ അതോറിറ്റി തീരുമാനം പുതുക്കിയത്, വിദേശത്തായിരിക്കെ ‌താമസാനുമതി രേഖ റദ്ദാക്കപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാത്തത് ‌എന്നിവയാണ് നിഷേധാത്മക കാര്യങ്ങളായി  രേഖപ്പെടുത്തിയത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരാതി കേൾക്കുന്നതിന് ഹോട്ട്‌ലൈൻ സ്ഥാപിച്ചു.

 60 തികഞ്ഞവരുടെ ഇഖാമ പുതുക്കുന്നത് നിർത്തിവച്ച തീരുമാനം നിയമവിരുദ്ധമാണെന്ന ഫത്‌വ- നിയമ നിർമാണ ‌വകുപ്പിന്റെ  ഫത്‌വ, താത്കാലിക ഇഖാമ തൊഴിൽ ‌നേരത്തെയുണ്ടായിരുന്ന ഇഖാമയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾക്കും സഹൽ ആപ്പിൽ സൗകര്യമൊരുക്കി.

 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട 20 വ്യാജ ഓഫിസുകൾക്കെതിരെയും നിയമം ലംഘിച്ച 60 പേർക്കെതിരെയും നടപടി സ്വീകരിച്ചു.

 താമസാനുമതി രേഖാനിയമം ലംഘിച്ചവരെ കണ്ടെത്തുന്നതിന് മാൻപവർ അതോറിറ്റിയുടെ പരിശോധനാ വിഭാഗത്തെ സജീവമാക്കിയത്  തുടങ്ങി 14 കാര്യങ്ങളാണ് ഗുണപരമെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com