ADVERTISEMENT

ദുബായ്∙യുഎഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഹാദി എക്സ്പ്രസ്സ്‌ എക്സ്ചേഞ്ചിന്റെ കരാമ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു. ഹാദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദ്‌ ഷരീഫ് അൽ ഹാദി, ഫുആദ് ഷരീഫ് അൽ ഹാദി, ജനറൽ മാനേജർ ആൽബിൻ തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് റെപ്രസെന്റേറ്റിവ് ജോർജ് ജോസഫ്, സിനിമാ താരവും അവതാരകയുമായ മീരാ നന്ദൻ, ആർ.ജെ. വൈശാഖ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 

കരാമ പാർക്കിനു സമീപം കല്യാൺ ജുവല്ലറിക്കും ആസ്റ്ററിനും സമീപത്തെ അൽ ഹബ്ബായ് ബിൽഡിങ്ങിലാണ് ഹാദി എക്സ്ചേഞ്ച് ശാഖ ആരംഭിച്ചത്.

1994 ൽ ആരംഭിച്ച ഹാദി എക്സ്ചേഞ്ചിനു യുഎഇയിലുടനീളം ശാഖകളും വിപുലമായ നെറ്റ് വർക്കുമുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക്  ഓഫിസർമാർ മാനേജ് ചെയ്യുന്നതിനാൽ ഉപഭോക്താക്കളുടെ ബാങ്കിങ്, ധനവിനിമയ ആവശ്യങ്ങൾക്കു കാര്യക്ഷമമായ പരിഹാരവും മികച്ച സേവനവും നൽകാൻ ഹാദി എക്സ്ചേഞ്ചിനു കഴിയുന്നുണ്ട്. 

ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിലേക്കു എളുപ്പത്തിലും കുറഞ്ഞ നിരക്കിലും പണമയക്കാനും സാലറി ട്രാൻസ്ഫർ അടക്കം മറ്റെല്ലാ ധനവിനിമയ ഇടപാടുകൾക്കും ഇവിടെ സൗകര്യമുണ്ട്. ഉപഭോക്തൃ സേവനത്തിനു പേരു കേട്ട ഹാദി എക്സ്ചേഞ്ചിനു ജീവനക്കാർക്ക് മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്നതു പരിഗണിച്ച് ഏതാനും മാസങ്ങൾക്കു മുൻപ് ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com