ആരോഗ്യ മുൻകരുതലെടുക്കാത്ത 44 സ്ഥാപനങ്ങൾക്ക് നോട്ടിസ്

jaleeb
കുവൈത്തിലെ ജലീബിൽ നിയമലംഘനം ‌നടത്തിയ സ്ഥാപനം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അടച്ച് സീൽ പതിക്കുന്നു.
SHARE

കുവൈത്ത് സിറ്റി∙ ഫർവാനിയ ഗവർണറേറ്റിൽ ആരോഗ്യ മുൻകരുതലുകൾ പാലിക്കാത്തതിന് 44 സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ അധികൃതർ നോട്ടിസ് നൽകി. ലൈസൻസ് ഇല്ലാതെ ‌പ്രവർത്തിച്ച 4 വർക്ക് ഷോപ്പുകൾ അടപ്പിച്ചു. രണ്ടിടങ്ങളിൽ ‌പൊതുസ്വത്ത് കയ്യേറ്റം ഒഴിപ്പിച്ചു.

ജലീബ് ഷുയൂഖ് കേന്ദ്രീകരിച്ചായിരുന്നു ‌പ്രധാനമായും പരിശോധന. ആരോഗ്യ സംരക്ഷണത്തിനായുള്ള ‌മുൻകരുതലുകൾ പാലിക്കുന്നതിൽ കടയുടമകൾ ശ്രദ്ധിക്കണമെന്ന് പരിശോധന സംഘം തലവൻ ഫഹദ് അൽ മുവൈസിരി അഭ്യർഥിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS