വാഹനാപകടം: ഗുരുതര പരുക്കേറ്റ മലയാളിയെ നാട്ടിലെത്തിച്ചു

vikram
രഘുനാഥൻ വിക്രമൻ.
SHARE

ദുബായ് ∙ വാഹനാപകടത്തെ തുടർന്ന് സഖർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന തിരുവനന്തപുരം ഉള്ളൂർ വിദ്യാനിവാസിൽ രഘുനാഥൻ വിക്രമനെ (71) ജീവൻരക്ഷാ ഉപകരണങ്ങളോടെ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചു.

യാത്രയിൽ നഴ്സിന്റെ സേവനവും ലഭ്യമാക്കി. സ്ട്രെച്ചർ രോഗികളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട്  എയർ ഇന്ത്യ ഏർപ്പെടുത്തിയ പുതിയ മാനദണ്ഡങ്ങൾ മൂലം ആഴ്ചകളോളം യാത്ര വൈകിയെങ്കിലും കോൺസുലേറ്റ് അധികൃതരുടെ ഇടപെടലിനെ തുടർന്നു തടസ്സങ്ങൾ നീങ്ങിയതായി സാമൂഹിക പ്രവർത്തകനും പ്രവാസി ലീഗൽ സെൽ ഭാരവാഹിയുമായ ശ്രീധരൻ പ്രസാദ് അറിയിച്ചു.

കോൺസുലേറ്റിലെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ് യാത്രയ്ക്കും അനുബന്ധ സംവിധാനങ്ങൾക്കുമുള്ള തുക അനുവദിച്ചത്. നഴ്സിനു തിരികെ വരാനുള്ള ടിക്കറ്റും നൽകി. ചികിത്സാ െചലവ് ആരോഗ്യ മന്ത്രാലയത്തിലെ സാമൂഹികക്ഷേമ വകുപ്പ് ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 18ന് ബൈക്കിൽ യാത്രചെയ്യുമ്പോൾ സ്വദേശിയുടെ വാഹനം തട്ടി ഗുരുതര പരുക്കേറ്റ രഘുനാഥൻ വിക്രമൻ അന്നു മുതൽ ആശുപത്രിയിലാണ്. പരിചരണത്തിന് നാട്ടിൽ നിന്നു മകനെ സാമൂഹിക പ്രവർത്തകർ എത്തിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA