ADVERTISEMENT

ദുബായ് ∙ യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞു. കടൽ പ്രക്ഷുബന്ധം. മലയോരമേഖലകളിൽ നേരിയതോതിൽ മഴ പെയ്തു. റാസൽഖൈമ ജബൽജെയ്സ് മലനിരകളിൽ താപനില  1.7 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.

 

അബുദാബി അൽ ദഫ്ര, അൽഐൻ സ്വീഹാൻ, ദുബായ് മീഡിയ സിറ്റി, ജബൽ അലി, വടക്കൻ എമിറേറ്റുകളിലെ വിവിധ മേഖലകൾ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് ശക്തമായിരുന്നു.

 

ആകാശം മേഘാവൃതമായ ദുബായിൽ ഉച്ചയോടെ അന്തരീക്ഷം തെളിഞ്ഞെങ്കിലും വൈകിട്ട് മൂടിക്കെട്ടി. ഇന്നും അസ്ഥിര കാലാവസ്ഥ ആയിരിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com