ADVERTISEMENT

അബുദാബി∙ കോവിഡ് ബാധിതരുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവർത്തകരെ നിർബന്ധിത ക്വാറന്റീനിൽനിന്ന് ഒഴിവാക്കിയതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. എന്നാൽ ഇവർ 48 മണിക്കൂർ ഇടവിട്ട് പിസിആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം.

 

രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകൻ ജോലി നിർത്തി ഉടൻ ക്വാറന്റീനിൽ പോകണമെന്നും നിർദേശിച്ചു.  കാലോചിതമായി ക്വാറന്റീൻ നടപടികൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വാക്സീൻ എടുത്ത് സുരക്ഷ ഉറപ്പാക്കിയ ആരോഗ്യ പ്രവർത്തകന് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡ്യൂട്ടിയുടെ ഭാഗമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും ക്വാറന്റീനിൽനിന്ന് ഒഴിവാകാം. എന്നാൽ കോവിഡ് ചികിത്സയിലുള്ളവർ  നിർബന്ധമായും ക്വാറന്റീനിൽ പോകണം.

 

ഇതേസമയം യുഎഇ ലൈസൻസുള്ള എല്ലാ ആരോഗ്യ വിദഗ്ധർക്കും 2022 ഡിസംബർ വരെ അബുദാബിയിലെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യാനും അനുമതി നൽകി.  കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com