ADVERTISEMENT

ദോഹ∙ ഇനി 8 ദിവസം ശൈത്യം കനക്കും. ഈ വർഷത്തെ ഏറ്റവും തണുപ്പേറിയ ദിനങ്ങൾക്കാണ് ഇന്ന് തുടക്കമാകുക. ഇന്നു മുതൽ ഈ മാസം 31 വരെ  ഈ വർഷത്തിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങൾ ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് വ്യക്തമാക്കി.

 

ബർദ് അൽ അസറിഖ് എന്നാണ് ഈ ദിനങ്ങൾ അറിയപ്പെടുക. കഴിഞ്ഞ ഒരാഴ്ചയായി രാജ്യം തണുത്തു വിറച്ചാണ് കടന്നു പോകുന്നത്. മിക്ക പ്രദേശങ്ങളിലും പുലർച്ചെ 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് 9നും 14 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് രാവിലത്തെ താപനില.

 

ഇന്നലെ പുലർച്ചെ സൗദ നതീലിലാണ് ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തുരായന, അൽ കരാന, മിസൈദ്, ഷഹാനിയ എന്നിവിടങ്ങളിലും പത്തിൽ താഴെയായിരുന്നു കുറഞ്ഞ താപനില. അബു സമ്ര അതിർത്തിയിൽ കഴിഞ്ഞ ദിവസം താപനില പൂജ്യത്തിൽ എത്തിയിരുന്നു. ശനിയാഴ്ച മൈനസ് 2.4 ആയിരുന്നു താപനില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com