ADVERTISEMENT

ദോഹ∙ ജീവിതം ഇനി കൂടുതൽ ആരോഗ്യകരമാക്കാം. അതും സൗജന്യമായി തന്നെ. പൊതുജനങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ ജീവിതവും ഉറപ്പാക്കാൻ രാജ്യത്തെ പബ്ലിക് പാർക്കുകളിൽ ഫിറ്റ്‌നസ് ബോക്‌സ് സംരംഭത്തിന് തുടക്കമായി.

 

വെയ്ൽ കോർണൽ മെഡിസിൻ ഖത്തറിന്റെ പൊതുജനാരോഗ്യ ക്യാംപെയ്ൻ ആയ 'നിങ്ങളുടെ ആരോഗ്യമാണ് മുഖ്യം' എന്നതിന്റെ കീഴിലാണ് പബ്ലിക് പാർക്കുകളിൽ ഫിറ്റ്‌നസ് ബോക്‌സ് സംരംഭത്തിന് തുടക്കമിട്ടത്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലുള്ള ഫിറ്റ്‌നസ് ബോക്‌സ് സംരംഭത്തിന് അൽ റയാൻ പാർക്കിലാണ് തുടക്കമിട്ടത്.

 

നിലവിൽ അൽ റയാൻ പാർക്ക് ഗ്രീൻ കാർപെറ്റിലും എയർപോർട്ട് പാർക്കിലുമാണ് സുസ്ഥിരവും സോളർ ഊർജത്തിൽ പ്രവർത്തിക്കുന്നതുമായ ഫിറ്റ്‌നസ് ബോക്‌സുകൾ ഉളളത്. രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് സംരംഭം പ്രയോജനപ്പെടാൻ ഫിറ്റ്‌നസ് ബോക്‌സുകൾ മറ്റ് പബ്ലിക് പാർക്കുകളിലേക്കും വിപുലീകരിക്കാനാണ് പദ്ധതി.

 

ഫിഫ ലോകകപ്പ് അടുത്തു വരുന്നതിനാൽ കായിക ആവേശമുണർത്താനും ശാരീരിക വ്യായാമം ശീലമാക്കി കൂടുതൽ ആരോഗ്യകരമാകാനും പൊതുജനങ്ങൾക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്.

പ്രവർത്തനം അറിയാം

ഫിറ്റ്‌നസ് പരിശീലന ക്ലാസുകളിൽ തികച്ചും സൗജന്യമായി തന്നെ പൊതുജനങ്ങൾക്ക് പങ്കെടുക്കാം. ഷിപ്പിങ് കണ്ടെയ്‌നറുകൾ കൊണ്ടു നിർമിച്ച ഫിറ്റ്‌നസ് ബോക്‌സുകളിൽ ഭീമൻ സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ രാജ്യാന്തര പ്രശസ്തരായ പരിശീലകരാണ് ഫിറ്റ്‌നസ് ക്ലാസുകൾ നയിക്കുന്നത്.

 

എല്ലാ പ്രായക്കാർക്കും അനുയോജ്യമായ തരത്തിൽ 15 മുതൽ 20 മിനിറ്റ് വരെ നീളുന്ന ഫിറ്റ്‌നസ് സെഷനുകളാണുള്ളത്. ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 9.00 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 7.00 മുതൽ രാവിലെ 11.00 വരെയും ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 9.00 വരെയും ശനിയാഴ്ചകളിൽ രാവിലെ 7.00 മുതൽ രാത്രി 9.00 വരെയുമാണ് ഫിറ്റ്‌നസ് ബോക്‌സ് ക്ലാസുകളുടെ പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com