ADVERTISEMENT

അബുദാബി∙ 1.2 ലക്ഷം വർഷം പഴക്കമുള്ള ഫോസിൽ ഡ്യൂൺസ് (പ്രകൃതിദത്ത മണൽ ശിൽപങ്ങൾ) സംരക്ഷിത മേഖലയാക്കി നവീകരിച്ച് നാളെ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. അബുദാബി നഗരത്തിൽനിന്ന് ഏകദേശം 45 കി.മീ കിഴക്കുമാറി അൽവത്ബയിലാണ് പ്രകൃതി ഒരുക്കിയ ശിൽപഭംഗി.

 

രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംരക്ഷിത പ്രദേശമാണിത്.7 ചതുരശ്ര കി.മീ സ്ഥലത്തു വ്യാപിച്ചുകിടക്കുന്ന 1,700ലധികം മണൽശിൽപങ്ങളെയാണ് സംരക്ഷിതമേഖലയാക്കി തിരിച്ചത്. പ്രധാന ഇക്കോ ടൂറിസം ആകർഷണമാക്കുന്നതിന്റെ ഭാഗമായി ഇവിടെ നടപ്പാതകളും ലൈറ്റുകളുമെല്ലാം സ്ഥാപിച്ചു. അബുദാബി എമിറേറ്റിന്റെ പ്രകൃതി പൈതൃകം സംരക്ഷിക്കുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫോസിൽ ഡ്യൂൺസ് സംരക്ഷിത മേഖലയാക്കിയത്.

 

അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും പരിസ്ഥിതി ഏജൻസി അബുദാബി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽനഹ്യാൻ വിനോദകേന്ദ്രം ഉദ്ഘാടനം ചെയ്തു. സാധാരണ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും രാത്രി 11 വരെയും സന്ദർശനം അനുവദിക്കും. പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com