ADVERTISEMENT

ദുബായ് ∙ പ്രവാസികാര്യ വകുപ്പിനായി ബജറ്റിൽ ഉൾക്കൊള്ളിച്ച 147.51 കോടി രൂപയിൽ കൂടുതലും വകയിരുത്തിയത് പ്രവാസി സമാശ്വാസ -പുനരധിവാസ പദ്ധതിക്ക്. കോവിഡ് കാലത്ത് ഒറ്റത്തവണയായി നടത്തിയ സഹായ പദ്ധതിയാണ് പ്രവാസി ഏകോപന പുനസംയോജന പദ്ധതി എന്ന പേരിൽ ബജറ്റിൽ ഉൾക്കൊള്ളിച്ച് തുടരുന്നത്.

 

പ്രവാസി ഭദ്രതാ പദ്ധതികൾ എന്ന പേരിലാണ് കോവിഡ് കാലത്ത് ഇത് നടപ്പാക്കിയിരുന്നത്. നോർക്ക റൂട്സ് വഴി 18 പദ്ധതികളിലൂടെ 130 കോടി രൂപയാണ് സമാശ്വാസ-പുനരധിവാസത്തിനായി ചെലവഴിക്കുക. അതിൽത്തന്നെ പ്രധാനമായും സാന്ത്വന, എൻഡിപ്രേം, പ്രവാസി ഏകോപന പുനസംയോജന എന്നീ മൂന്നു പദ്ധതികളാണുള്ളത്. 

 

ആശ്വസമേകാൻ 3 പദ്ധതികൾ

 

രണ്ടോ അതിലധികമോ വർഷം വിദേശത്തു ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ പ്രവാസികൾക്ക് നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയ്ക്ക് ഇത്തവണ 33 കോടി രൂപയാക്കി. എൻഡിപ്രേമിന് (നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ്) 25 കോടി രൂപയും ഏകോപന പുനസംയോജന പദ്ധതിക്ക് 50 കോടിയും ചേർത്ത് ആകെ 108 കോടിയാണ് പ്രവാസി സമാശ്വാസ-പുനരധിവാസ പദ്ധതികൾക്കായി വകയിരുത്തിയത്.

 

നോർക്ക റൂട്സിലൂടെ നടത്തുന്ന 130 കോടി രൂപയുടെ പദ്ധതികളിൽ 108 കോടി  പുനരധിവാസ സമാശ്വാസ പദ്ധതികൾക്കാണ്. പ്രവാസി ഭദ്രത പേൾ പദ്ധതിയിൽ സംരംഭങ്ങൾ തുടങ്ങാൻ കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി കോവിഡ് കാലത്ത് അനുവദിച്ചിരുന്നു. അതു തുടരും. പ്രവാസി ഭദ്രത മൈക്രോ പദ്ധതി പ്രകാരം കെഎസ്എഫ് ഇ വഴി അഞ്ചു ലക്ഷം രൂപ വരെയും വായ്പ നൽകുന്നുണ്ട്.

 

ഒരു ലക്ഷം വരെ മൂലധന സബ്സിഡിയും മൂന്നു ശതമാനം പലിശയിളവ് ആദ്യത്തെ നാലു വർഷവും നൽകും. ഇത് നോർക്ക് റൂട്സാണ് നൽകുന്നത്. പ്രവാസി ഭദ്രത മെഗാ പദ്ധതിയിൽ 25 ലക്ഷം മുതൽ രണ്ടു കോടി രൂപവരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് കെഎസ്ഐഡിസി വഴി അഞ്ചു ശതമാനം നിരക്കിൽ വായ്പ നൽകും. ഇതിന്റെ പലിശ സബ്സിഡി നൽകുന്നതും നോർക്ക വഴിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com