ADVERTISEMENT

 

ദുബായ്∙ അർബുദ ശസ്ത്രക്രിയക്കു പുതിയ സാങ്കേതികവിദ്യ 'റോബട്ടിക് സൈബർ നൈഫ്' യുഎഇയിൽ. ഇനി വേദനയില്ലാതെ ശസ്ത്രക്രിയ നടത്താമെന്നു ദുബായ് ന്യൂറോ സ്പൈനൽ ആശുപത്രി അധികൃതർ പറഞ്ഞു. ബർഷ സയൻസ് പാർക്കിലെ ന്യൂറോ സ്പൈനൽ ആശുപത്രിയാണ് പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നത്.

 

ആശുപത്രിയിൽ ആരംഭിച്ച കാൻസർ ചികിൽസാ കേന്ദ്രത്തിലാണ് യുഎഇയിൽ ആദ്യമായി റോബോട്ടിക് സൈബർ നൈഫ് എന്ന നൂതന ശസ്ത്രക്രിയാ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നത്. 

 

ശരീരത്തിനകത്തു ശസ്ത്രക്രിയാ ഉപകരണങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ഭാഗങ്ങളിലെ മുഴകൾ റേഡിയേഷൻ തെറാപ്പിയിലൂടെ നീക്കം ചെയ്യാനാണു റോബട്ടിക്ക് സൈബർ നൈഫ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുകയെന്ന് ആശുപത്രി സ്ഥാപകനായ പ്രഫസർ അബുദൽകരീം മസാദി പറഞ്ഞു. വേദനയില്ലാതെ ശസ്ത്രക്രിയ നടത്താം. ഇത് പൂർത്തിയാക്കിയ അന്നേ ദിവസം തന്നെ രോഗിക്ക് ആശുപത്രി വിടാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അർബുദരോഗവിദഗ്ധ ഡോ. സലാം യാനക് പറഞ്ഞു.

 

തല, കഴുത്ത്, നട്ടെല്ല്, വൃക്കകൾ, കരൾ എന്നിവയിൽ അർബുദത്തെ തുടർന്നുണ്ടാകുന്ന മുഴകൾ പ്രയാസമില്ലാതെ റോബട്ടിക് സൈബർ നൈഫ് റേഡിയേഷൻ വഴി സുഖപ്പെടുത്താം. നിലവിൽ പിന്തുടരുന്ന കാൻസർ ചികിൽസയ്ക്ക് വേണ്ടിവരുന്ന ചെലവ് മാത്രമേ പുതിയ സാങ്കേതികവിദ്യയിലൂടെയുള്ള ചികിൽസക്കും വേണ്ടിവരികയുള്ളുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.  സിഒഒ ഡാന മസ്ദിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com