ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: കോട്ടയം സ്വദേശിക്ക് 62 ലക്ഷം സമ്മാനം
Mail This Article
×
അബുദാബി∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ കോട്ടയം മണർകാട് സ്വദേശി അജിത് ഏബ്രഹാമിന് 3 ലക്ഷം ദിർഹം (62 ലക്ഷം രൂപ) സമ്മാനം. അജ്മാനിൽ സ്പീഡ് മിഡിൽ ഈസ്റ്റിലെ സെയിൽസ് മാനേജരായ അജിത്, 5 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ആനുപാതികമായി വീതിക്കും. ഭാര്യയും 3 കുട്ടികളുമായി അജ്മാനിലാണ് താമസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.