ADVERTISEMENT

മസ്കത്ത് ∙ കേരളമടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ഒമാനിലെ ബജറ്റ് എയർലൈൻ സലാം എയർ. മസ്കത്തിൽ നിന്ന് തിരുവനന്തപുരം, ലക്നൗ, ജയ്പുർ എന്നിവിടങ്ങളിലേക്കാണ് തുടങ്ങുന്നത്.

 

തിരുവനന്തപുരം, ജയ്പുർ വിമാനങ്ങൾ ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തും. സൊഹാർ-കോഴിക്കോട് സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും സിഇഒ: ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് അറിയിച്ചു.

 

സലാലയിൽ നിന്നു കോഴിക്കോട്ടേക്ക് വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് ആരംഭിച്ചു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഇന്ത്യൻ സെക്ടറുകളിലേക്കുള്ള  കൂടുതൽ സർവീസുകൾ പിന്നീട് പ്രഖ്യാപിക്കും. വിവരങ്ങൾക്ക്: https://www.salamair.com/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com